സംസ്ഥാനത്ത് സിനിമാ തിയേറ്ററുകള്‍ മറ്റന്നാള്‍ മുതല്‍ തുറക്കും. സിനിമാ സംഘടനാ പ്രതിനിധികളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയോടെയാണ് തുറക്കാന്‍ തീരുമാനമായത്. വിജയ് ചിത്രം മാസ്റ്റര്‍ ആയിരിക്കും ആദ്യമെത്തുന്ന ചിത്രം. നിരവധി സിനിമകളാണ് തിയേറ്റര്‍ കാത്തിരിക്കുന്നത്. അതുകൊണ്ടു തന്നെ മുന്‍ഗണനാ ക്രമമനുസരിച്ചായിരിക്കും തിയറ്ററുകളില്‍ സിനിമകള്‍ അനുവദിക്കുക. മുതല്‍ മുടക്കിനനുസരിച്ച് എത്ര തിയറ്ററുകളില്‍ സിനിമകള്‍ ഓടിക്കണം എന്ന് തീരുമാനിക്കും.

മുഖ്യമന്ത്രിയുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രഞ്ജിത്ത്, ജനറല്‍ സെക്രട്ടറി ആന്റോ ജോസഫ്, ഹംസ, ഫിലിം ചേംബര്‍ പ്രസിഡന്റ് വിജയ കുമാര്‍, ഫിയോക്ക് ജനറല്‍ സെക്രട്ടറി ബോബി എന്നിവര്‍ നടത്തിയ കൂടികാഴ്ച നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് തുറക്കാന്‍ ധാരണയായത്.

2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ചയില്‍ തീരുമാനിച്ചു.