കൊച്ചി: തിയറ്ററുകള്‍ തുറന്ന ശേഷമുള്ള ആദ്യ മലയാള റിലീസ് നാളെ. ജോജു ജോര്‍ജ്, പൃഥ്വിരാജ്, ഷീലു എബ്രഹാം, എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന സ്റ്റാര്‍ ആണ് നാളെ തിയറ്ററുകളിലെത്തുന്നത്. 113 തിയറ്ററുകളിലാണ് റിലീസ്. പൃഥ്വിരാജ് അതിഥി താരമായാണ് ചിത്രത്തിലെത്തുന്നത്.

നവാഗതനായ സുവിന്‍ എസ് സോമശേഖരന്റേതാണ് രചന. സാനിയ ബാബു, ശ്രീലക്ഷ്മി, ഗായത്രി അശോക്, തന്‍മയ് മിഥുന്‍, ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജന്‍, രാജേഷ് ബി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ചില വിശ്വാസങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ത്രില്ലര്‍ ആണ് ചിത്രം. എം ജയചന്ദ്രനും രഞ്ജിന്‍ രാജും ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത്.