ടിപിആര്‍ കുറഞ്ഞാല്‍ മാത്രമേ തിയറ്ററുകള്‍ തുറക്കൂെവന്ന് മന്ത്രി സജി ചെറിയാന്‍. ടിപിആര്‍ എട്ട് ശതമാനമെങ്കിലുമായാല്‍ തിയറ്ററുകള്‍ തുറക്കാം. വിനോദ നികുതി ഇളവ് നല്‍കുന്നത് പരിഗണനയിലാണ്. പണം ചെലവഴിച്ചുള്ള ആദരവ് വേണ്ടെന്ന അഭ്യര്‍ത്ഥനയുടെ കാര്യം മമ്മൂട്ടിയുമായി സംസാരിച്ചു. ലളിതമായ ചടങ്ങാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും, ഇക്കാര്യം അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.