Connect with us

kerala

തളിപ്പറമ്പില്‍ തീപിടിത്തത്തിനിടെ മോഷണം; സ്ത്രീ കവര്‍ന്നത് 10,000 രൂപയുടെ സാധനങ്ങള്‍

. പര്‍ദ്ദയിട്ട സ്ത്രീ മോഷണം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

Published

on

കണ്ണൂര്‍ തളിപ്പറമ്പില്‍ തീപിടിത്തത്തിനിടെ മോഷണം. തീപിടിത്തമുണ്ടായ ഭാഗത്തെ എതിര്‍വശത്തുള്ള നിബ്രാസ് ഹൈപ്പര്‍മാര്‍ക്കറ്റിലായിരുന്നു മോഷണം. പര്‍ദ്ദയിട്ട സ്ത്രീ മോഷണം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പതിനായിരം രൂപയുടെ സാധനങ്ങള്‍ സ്ത്രീ മോഷ്ടിച്ചതായാണ് കട ഉടമ നിസാറിന്റെ പരാതി.

ആളുകളുടെ ശ്രദ്ധ പുറത്തെ തീപിടിത്തത്തിലായിരിക്കുഴാണ് സ്ത്രീ മോഷണം നടത്തിയത്. ശേഷം സ്ത്രീ ജനക്കൂട്ടത്തിനിടയിലൂടെ പെട്ടെന്നു നടന്നുപോകുകയായിരുന്നു. ഇതേസമയം തന്നെ കടയില്‍ മോഷണം നടത്തിയ മറ്റൊരു സ്ത്രീയെ കയ്യോടെ പിടികൂടി.

പ്രതിയെ ഇതുവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടില്ല. വ്യാഴാഴ്ചയാണ് തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡ് പരിസരത്തെ കെ.വി.കോംപ്ലക്സില്‍ വന്‍ തീപിടിത്തം ഉണ്ടായത്. വൈകീട്ട് അഞ്ചുമണിയോടെ ആയിരുന്നു സംഭവം. 15 ഫയര്‍ യൂണിറ്റുകള്‍ എത്തി മൂന്നു മണിക്കൂറിലേറെ സമയമെടുത്തായിരുന്നു തീ അണച്ചത്.

kerala

തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ ?, 20ന് മുന്‍പ് വോട്ടെണ്ണല്‍

പ്രഖ്യാപനം അടുത്തതോടെ മുന്നണികളെല്ലാം സ്ഥാനാര്‍ഥി നിര്‍ണയവും സീറ്റ് വിഭജനവും വേഗത്തിലാക്കിയിരുന്നു

Published

on

സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെയോ ചൊവാഴ്ചയോ ഉണ്ടായേക്കും. ഡിസംബര്‍ അഞ്ചിനും പതിനഞ്ചിനും ഇടയില്‍ രണ്ട് ഘട്ടമായി വോട്ടെടുപ്പ് നടന്നേക്കുമെന്നാണ് സൂചന. ഡിസംബര്‍ 20ന് മുന്‍പ് വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കും. പ്രഖ്യാപനം അടുത്തതോടെ മുന്നണികളെല്ലാം സ്ഥാനാര്‍ഥി നിര്‍ണയവും സീറ്റ് വിഭജനവും വേഗത്തിലാക്കിയിരുന്നു. പല തദ്ദേശ സ്ഥാപനങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു.

ഏതാനും മാസങ്ങള്‍ കഴിയുന്നതോടെ നിയമസഭാ തിരഞ്ഞെടുപ്പും എത്തും. തദ്ദേശ തിരഞ്ഞെടുപ്പായതിനാല്‍ ദേശീയ നേതാക്കളുടെ സാന്നിധ്യം സംസ്ഥാനത്തുണ്ടാകില്ല. എന്നാല്‍ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമാവും.

Continue Reading

kerala

ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ പനിയില്ലായിരുന്നു, ലേബര്‍ റൂമില്‍ ഒരു അണുബാധ ഉണ്ടാകില്ല; പ്രതികരിച്ച് എസ്എടി അധികൃതർ

ലേബര്‍ റൂമില്‍ ഒരു അണുബാധയും ഉണ്ടാകില്ലെന്നും കൃത്യമായി അണുവിമുക്തമാക്കിയാണ് മുന്നോട്ടുപോകുന്നതെന്നും ഡോ.ബിന്ദു പറഞ്ഞു.

Published

on

പ്രസവസമയത്തോ ആശുപത്രിയില്‍ നിന്നു പോകുമ്പോഴോ ശിവപ്രിയയ്ക്ക് അണുബാധയൊ, പനിയൊ ഉണ്ടായിട്ടില്ലെന്ന് എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ.ബിന്ദു. ഡിസ്ചാര്‍ജ് ആകുന്ന സമയം പനി ഉള്ള കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലേബര്‍ റൂമില്‍ ഒരു അണുബാധയും ഉണ്ടാകില്ലെന്നും കൃത്യമായി അണുവിമുക്തമാക്കിയാണ് മുന്നോട്ടുപോകുന്നതെന്നും ഡോ.ബിന്ദു പറഞ്ഞു. അതേസമയം, ശിവപ്രിയയുടെ പോസ്റ്റുമോര്‍ട്ടം ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ നാളെ നടത്തും. മരണകാരണം കണ്ടെത്തുമെന്ന് ഉറപ്പ് ലഭിച്ചതോടെ ബന്ധുക്കള്‍ പ്രതിഷേധം അവസാനിപ്പിച്ചു.

വളരെ മനോവിഷമമുണ്ടാക്കിയ കാര്യമാണ് ശിവപ്രിയയുടെ മരണം. വീട്ടില്‍ പോയതിനു ശേഷമാണ് പനി ബാധിച്ച് അഡ്മിറ്റാകുന്നത്. വന്നപ്പോള്‍ തന്നെ ഗുരുതരമായ അവസ്ഥയിലായിരുന്നു. പ്രസവം കഴിഞ്ഞ് വാര്‍ഡിലേക്ക് മാറ്റി അടുത്ത രണ്ടുദിവസവും റൗണ്ട്‌സിന് ഡോക്ടര്‍മാര്‍ ശിവപ്രിയയെ കണ്ടിരുന്നു. അപ്പോള്‍ എല്ലാം നോര്‍മലായിരുന്നുവെന്ന് ഗൈനക്കോളജി വിഭാഗം മേധാവി ഡോ. സുജ പറഞ്ഞു. പനിയുമുണ്ടായിരുന്നില്ല. അതിനാലാണ് മൂന്നാമത്തെ ദിവസം ഡിസ്ചാര്‍ജ് ചെയ്തത്. വീട്ടില്‍ പോയതിനു ശേഷം പിറ്റേ ദിവസമാണ് പനിയും വയറിളക്കവുമായി വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.- ഡോ.ബിന്ദു പറഞ്ഞു.

എസ്എടി ആശുപത്രിയില്‍ പ്രസവത്തിനു പിന്നാലെയുള്ള ചികിത്സാ പിഴവിനെ തുടര്‍ന്ന് അണുബാധയേറ്റാണ് ശിവപ്രിയ (26) മരിച്ചതെന്ന് ആരോപിച്ചായിരുന്നു ആശുപത്രിയില്‍ ബന്ധുക്കളുടെ പ്രതിഷേധം. കഴിഞ്ഞ മാസം 22നായിരുന്നു എസ്എടി ആശുപത്രിയില്‍ ശിവപ്രിയയുടെ പ്രസവം. 25ന് ആശുപത്രി വിട്ട ഇവര്‍ പനിയെ തുടര്‍ന്ന് 26ന് വീണ്ടും ആശുപത്രിയില്‍ അഡ്മിറ്റായി. പിന്നീട് നില വഷളായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ ബ്ലഡ് കള്‍ചറില്‍ അണുബാധ കണ്ടെത്തി. തുടര്‍ന്ന് ഐസിയുവിലേക്കു മാറ്റിയെങ്കിലും ഇന്ന് ഉച്ചയോടെ മരിക്കുകയായിരുന്നു. എസ്എടി ആശുപത്രിയില്‍ നിന്നാണ് ശിവപ്രിയയ്ക്ക് അണുബാധയുണ്ടായതെന്നും ചികിത്സാപ്പിഴവ് സംഭവിച്ചെന്നുമാണ് ബന്ധുക്കളുടെ ആരോപണം.

Continue Reading

Environment

യുപിയില്‍ ദിനോസറിന്റെതെന്ന് കരുതപ്പെടുന്ന ഫോസില്‍ കണ്ടെത്തി

സഹറന്‍പൂര്‍ ജില്ലയിലെ സഹന്‍സറ നദീതീരത്താണ് ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള ഫോസിലുകള്‍ കണ്ടെടുത്തത്.

Published

on

ഉത്തര്‍പ്രദേശില്‍ ട്രൈസെറാടോപ്പ്‌സ് വിഭാഗത്തിലെ ദിനോസറിന്റെതെന്ന് കരുതപ്പെടുന്ന ഫോസില്‍ ഭാഗങ്ങള്‍ കണ്ടെത്തി. സഹറന്‍പൂര്‍ ജില്ലയിലെ സഹന്‍സറ നദീതീരത്താണ് ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള ഫോസിലുകള്‍ കണ്ടെടുത്തത്.

മൂന്ന് കൊമ്പുകളുള്ള ദിനോസര്‍ വിഭാഗമായ ട്രൈസെറാടോപ്പ്‌സിന്റെ മൂക്കിന്റെ ഭാഗമാണ് കണ്ടെത്തിയതെന്ന് നാച്ചുറല്‍ ഹിസ്റ്ററി ആന്‍ഡ് കണ്‍സര്‍വേഷന്‍ സെന്ററിന്റെ സ്ഥാപകന്‍ മുഹമ്മദ് ഉമര്‍ സെയ്ഫ് പറഞ്ഞു.

100.5 ദശലക്ഷം വര്‍ഷങ്ങള്‍ക്കും 66 ദശലക്ഷം വര്‍ഷങ്ങള്‍ക്കും ഇടയിലുള്ള അവസാന ക്രിറ്റേഷ്യസ് കാലഘട്ടത്തിലാണ് െ്രെടസെറാടോപ്പ്‌സുകള്‍ ജീവിച്ചിരുന്നത്. ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള നിരവധി ഫോസിലുകള്‍ സമീപ വര്‍ഷങ്ങളില്‍ ഈ പ്രദേശത്ത് നിന്ന് ഖനനം ചെയ്തതെടുത്തിട്ടുണ്ട്.

Continue Reading

Trending