kerala

മറയുമില്ല, വാതിലുമില്ല; വൈറലായി ഉത്തര്‍പ്രദേശിലെ ശൗചാലയം

By webdesk13

December 22, 2022

ഉത്തര്‍ പ്രദേശിലെ ശൗചാലയമാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ വൈറല്‍ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. ഒരു മുറിയില്‍ തന്നെ രണ്ട് ശൗചാലയം. അതും ഒരു മറയും ഇല്ലാതെ. ഇങ്ങനെ പണിഞ്ഞതിന്റെ ശാസ്ത്രീയ വശം മനസ്സിലാകാതെ മാനത്ത് നോക്കുകയാണ് സമൂഹ മാധ്യമത്തിലെ കാഴ്ചക്കാര്‍. ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയിലുള്ള കൗര ധുണ്ട എന്ന ഗ്രാമത്തില്‍ നിന്നാണ് ശൗചാലയത്തിന്റെ ചിത്രം പുറത്ത് വന്നിരിക്കുന്നത്.

10 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച ഇസ്സട്ട് ഘര്‍ എന്ന് ടോയിലറ്റ് കോപ്ലക്‌സിലാണ് വിചിത്രമായ ശൗചാലയം നിര്‍മിച്ചിരിക്കുന്നത്. ചില ശൗചാലയങ്ങള്‍ക്ക് വാതിലും വെച്ചിട്ടില്ല. സംഭത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ജില്ലാ ഭരണകൂടം പറഞ്ഞു.