ദാഹം തീര്‍ക്കുന്നതിന് പെട്രോള്‍ മോഷ്ടിക്കുന്ന കുരങ്ങിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഹരിയാനയിലെ പാനിപത്തിലാണ് സംഭവം. ഇന്‍സാര്‍ ബസാറില്‍ നിര്‍ത്തിയിട്ട ബൈക്കുകളില്‍ നിന്ന് പെട്രോള്‍ തുടര്‍ച്ചയായി മോഷ്ടിക്കപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികുരങ്ങിന്റെ മോഷണ കഥ വെളിച്ചത്തായത്. പ്രദേശത്തെ വ്യാപാരികളുടെ ബൈക്കുകളില്‍ നിന്നാണ് പെട്രോള്‍ മോഷണം പോയിരുന്നത്. ആദ്യമൊക്കെ മനുഷ്യ മോഷ്ടാക്കളാണെന്നാണ് കരുതിയിരുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. എന്നാല്‍ മോഷ്ടാവിനെ കണ്ടെത്തുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ബൈക്ക് പാര്‍ക്കിങ് സ്ഥലത്ത് നിര്‍ത്തുമ്പോള്‍ ശാന്തനായി അടുത്തു ചെന്നിരിക്കുന്ന കുരങ്ങ് ആളുകള്‍ മാറുമ്പോള്‍ പൈപ്പ് പൊട്ടിച്ച് പെട്രോള്‍ കുടിക്കുകയാണ് പതിവ്. ‘അന്വേഷണസംഘം’ പകര്‍ത്തിയ ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.