kerala
തോമസ് കെ തോമസ് മുന്നണിയെ നാണംകെടുത്തി; കുട്ടനാട് സീറ്റ് സി.പി.എം ഏറ്റെടുക്കണം, ഏരിയ സമ്മേളനത്തില്‍ വിമര്‍ശനം
മന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചര്‍ച്ച, കൂറുമാറ്റ കോഴവിവാദം അടക്കം തോമസ് കെ തോമസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിരവധിയാണ്.

കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിനെതിരെ സിപിഎമ്മില്‍ വിമര്‍ശനം. കുട്ടനാട് സീറ്റ് സിപിഎം ഏറ്റെടുക്കണമെന്നും തോമസ് കെ തോമസ് മുന്നണിയെയും പാര്‍ട്ടിയെയും നാണം കെടുത്തുന്നുവെന്നും തകഴി ഏരിയാ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. കര്‍ഷക തൊഴിലാളികളുടെയും രക്തസാക്ഷികളുടെയും മണ്ണില്‍ സീറ്റ് സിപിഎം തന്നെ ഏറ്റെടുക്കണമെന്ന ആവശ്യവും ഉയര്‍ന്നു.
മന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചര്‍ച്ച, കൂറുമാറ്റ കോഴവിവാദം അടക്കം തോമസ് കെ തോമസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിരവധിയാണ്. മന്ത്രി എ കെ ശശീന്ദ്രനെ മാറ്റി പകരം മന്ത്രിസ്ഥാനം തനിക്ക് നല്‍കണമെന്നാണ് തോമസ് കെ തോമസിന്റെ ആവശ്യം. കുട്ടനാട് എംഎല്‍എ ചുറ്റപറ്റി വിവാദങ്ങളും പതിവാണ്.
അതിനിടെ കോഴ ആരോപണവും എംഎല്‍എക്കെതിരെ ഉയര്‍ന്നിരുന്നു. എല്‍ഡിഎഫ് എംഎല്‍എമാരായ ആന്റണി രാജുവിനും കോവൂര്‍ കുഞ്ഞുമോനും എന്‍സിപി അജിത് പവാര്‍ പക്ഷത്തേക്ക് കുറുമാറാന്‍ തോമസ് കെ തോമസ് കോഴ വാഗ്ദാനം നല്‍കിയെന്നാണ് ആരോപണം. ദേശീയതലത്തില്‍ ബിജെപിക്കൊപ്പം നില്ക്കുന്ന അജിത് പവാറിനായി തോമസ് കരുനീക്കം നടത്തിയെന്ന ആരോപണം മുന്നണിക്ക് ക്ഷീണമുണ്ടാക്കുന്നതായിരുന്നു.
കുട്ടനാട്ടില്‍ നിന്ന് താന്‍ കൂടി ജയിച്ചതുകൊണ്ടാണ് ശശീന്ദ്രന് ഇപ്പോഴും മന്ത്രിസ്ഥാനത്തിരിക്കുന്നതെന്നും ഒറ്റ എംഎല്‍എ മാത്രമായിരുന്നെങ്കില്‍ രണ്ടരവര്‍ഷമേ കിട്ടുകയുളളുവെന്നുമാണ് തോമസ് കെ തോമസ് ചൂണ്ടിക്കാണിക്കുന്നത്. തോമസ് കെ തോമസിന്റെ ഔദാര്യത്തിലാണ് ശശീന്ദ്രന് മന്ത്രിയായിരിക്കുന്നതെന്ന നിലപാടിലാണ് തോമസ് കെ തോമസ്.
kerala
കൊയിലാണ്ടിയില്‍ രോഗിയായ ചെറുപ്പക്കാരന്റെ അന്നം മുടക്കി സി പി എം ലോക്കല്‍ സെക്രട്ടറി
ഒറ്റ ദിവസം കൊണ്ട് ആ പദ്ധതിയുടെ ലൈസന്‍സ് സ്വന്തം ഭാര്യയുടെ പേരിലേക്ക് മാറ്റി പാവപ്പെട്ട രോഗിയായ ചെറുപ്പക്കാരന്റെ അന്നം വഴിമുട്ടിച്ചിരിക്കുകയാണ് സി.പിഎം നേതാവ്.

കൊയിലാണ്ടി മൂടാടിയില്‍ രോഗിയായ ചെറുപ്പക്കാരന്റെ അന്നം മുടക്കി സി പി എം ലോക്കല്‍ സെക്രട്ടറി. രോഗിയായ ചെറുപ്പക്കാരന് കുടുംബത്തിന്റെ പട്ടിണി മാറ്റാന്‍ കേരള ചിക്കന്‍ എന്ന സര്‍ക്കാറിന്റെ സബ്സിഡി ലഭിക്കുന്ന പദ്ധതിയുടെ ഭാഗമായുള്ള ചിക്കന്‍ ഷോപ്പ് തുടങ്ങാന്‍ ലൈസന്‍സ് ലഭിക്കാനുള്ള സഹായത്തിന് വേണ്ടി പ്രദേശത്തെ സി പി എം നേതാവിനെ സമീപിച്ചിരുന്നു. എന്നാല്‍ ഒറ്റ ദിവസം കൊണ്ട് ആ പദ്ധതിയുടെ ലൈസന്‍സ് സ്വന്തം ഭാര്യയുടെ പേരിലേക്ക് മാറ്റി പാവപ്പെട്ട രോഗിയായ ചെറുപ്പക്കാരന്റെ അന്നം വഴിമുട്ടിച്ചിരിക്കുകയാണ് സി.പിഎം നേതാവ്.
മാസങ്ങളില്‍ ആലോചിച്ച് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ഒരു പദ്ധതി പ്ലാന്‍ ചെയ്ത് നടപ്പില്‍ വരുത്താന്‍ വേണ്ടി സഹായത്തിന് പോയപ്പോഴാണ് ഇങ്ങനെയൊരു ദുരനുഭവം നേരിടേണ്ടി വന്നത്. രോഗിയായ ചെറുപ്പക്കാരനോട് കടുത്ത വഞ്ചനയും മാപ്പര്‍ഹിക്കാത്ത പാതകവും ചെയ്ത സി പി എം നേതാവിനെ ജനം തിരിച്ചറിഞ്ഞ് ഒറ്റപെടുത്തണമെന്നും പൊതുപ്രവര്‍ത്തകനായി നടിച്ച് പാവപ്പെട്ടവര്‍ക്ക് ലഭിക്കേണ്ട അനുകൂല്യങ്ങള്‍ അടിച്ച് മാറ്റി സ്വന്തം കീശയിലേക്ക് ആക്കുന്ന പ്രദേശിക സിപി എം നേതാവിനെ ജനം തിരിച്ചറിയണമെന്നും വിഷയത്തില്‍ ശക്തമായി സമരവുമായി യൂത്ത് ലീഗ് മുന്നോട്ട് വരുമെന്ന് യൂത്ത് ലീഗ് നേതാക്കള്‍ വാര്‍ത്ത കുറിപ്പില്‍ പറഞ്ഞു
kerala
സ്വകാര്യ ബസ് ബൈക്കിലിടിച്ച് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം
മലപ്പുറം കീഴുപറമ്പ് ഓത്തുപള്ളിപ്പുറായ സ്വദേശി ജസിലിന്റെ മകന് മുഹമ്മദ് ഇബാന്‍ (3) ആണ് മരിച്ചത്.

കോഴിക്കോട് സംസ്ഥാനപാതയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് വയസ്സുകാരന് മരിച്ചു. മലപ്പുറം കീഴുപറമ്പ് ഓത്തുപള്ളിപ്പുറായ സ്വദേശി ജസിലിന്റെ മകന് മുഹമ്മദ് ഇബാന്‍ (3) ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരം എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയില്‍ അരീക്കോട് ഭാഗത്തുനിന്നും അമിതവേഗതയില്‍ എത്തിയ സ്വകാര്യ ബസ് ബൈക്കിലിടിച്ചാണ് അപകടം. വളവില്‍ വെച്ച് ഓവര്‍ടേക്ക് ചെയ്തതാണ് അപകടകാരണം. അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ സംസ്ഥാനപാത ഉപരോധിച്ചു.
kerala
ആലുവയില്‍ തേനീച്ച ആക്രമണത്തില്‍ ക്ഷീരകര്ഷകന് ദാരുണാന്ത്യം
സമീപത്തെ പറമ്പില്‍ കെട്ടിയിരുന്ന പശു കരയുന്നത് കേട്ട് ചെന്ന ശിവദാസിനെ തേനീച്ചക്കൂട്ടം പൊതിയുകയായിരുന്നു.

ആലുവയില്‍ തേനീച്ചകളുടെ ആക്രമണത്തില്‍ ക്ഷീരകര്ഷകന് മരിച്ചു. തോട്ടുമുഖം മഹിളാലയം പറോട്ടില്‍ ലൈനില്‍ കുറുന്തല കിഴക്കേതില്‍ വീട്ടില്‍ ശിവദാസനാണ് (68) തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തില്‍ മരിച്ചത്. രക്ഷിക്കാന്‍ ശ്രമിച്ച മക്കള്‍ക്കും അയല്‍വാസികള്‍ക്കും പരിക്കേറ്റു.
ബുധനാഴ്ച രാവിലെയാണ് സംഭവം. സമീപത്തെ പറമ്പില്‍ കെട്ടിയിരുന്ന പശു കരയുന്നത് കേട്ട് ചെന്ന ശിവദാസിനെ തേനീച്ചക്കൂട്ടം പൊതിയുകയായിരുന്നു.
ശിവദാസിന്റെ കരച്ചില് കേട്ട് മകന് പ്രഭാതാണ് ആദ്യം ഓടിയെത്തിയത്. ഇതിന് പിന്നാലെ മകള്‍ സന്ധ്യ, സമീപ വാസികളായ പനച്ചിക്കല്‍ വീട്ടില്‍ അജി, പനച്ചിക്കല്‍ ശാന്ത തുടങ്ങിയവരും എത്തി. ഇവര്‍ക്കും പരിക്കേറ്റു. ശിവദാസനെയും ഇവരെയും ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശിവദാസനെ രക്ഷിക്കാനായില്ല. ആലുവ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. രാജമ്മയാണ് ശിവദാസന്റെ ഭാര്യ. മരുമക്കള്‍: ശ്രീലക്ഷ്മി, രതീഷ്.
-
News2 days ago
എഴുത്തുകാരന് റിഫ്അത് അല്‍ അര്ഈറിന്റെ ഗസ്സയുടെ കവിത ‘ഞാന്‍ മരിക്കേണ്ടി വന്നാല്‍’ ( If I Must Die)
-
kerala2 days ago
‘തട്ടിപ്പ് തുടര്‍ന്ന് കെടി ജലീല്‍’ സര്‍വീസ് ബുക്ക് തിരുത്തി പെന്ഷന് വാങ്ങാന്‍ ശ്രമം
-
kerala24 hours ago
ബാലുശേരി കോട്ട ക്ഷേത്രത്തിലും സ്വർണ മോഷണം: മലബാര്‍ ദേവസ്വം ബോര്‍ഡിലും സ്വര്‍ണം കാണാനില്ലെന്ന് പരാതി
-
india3 days ago
ആക്രമണ ദൃശ്യം ഉപയോഗിച്ച് ബ്ലാക്ക്മെയില്‍; ഡല്‍ഹിയില്‍ MBBS വിദ്യാര്‍ത്ഥിനിയെ ഒരു മാസത്തോളം ബലാത്സംഗത്തിനിരയാക്കി
-
Film3 days ago
തീയേറ്ററുകളിൽ ചിരി പടർത്താൻ ഷറഫുദീൻ- അനുപമ പരമേശ്വരൻ ചിത്രം “പെറ്റ് ഡിറ്റക്ടീവ്” ഒക്ടോബർ 16ന് റിലീസ് റെഡി..
-
News2 days ago
ഇസ്രാഈലിന്റെ വഞ്ചന: ലബനാന് വലിയ പാഠം
-
Film2 days ago
60 കോടി രൂപ തട്ടിപ്പ് ബോളിവുഡ് താരം ശില്‍പ്പാ ഷെട്ടിയെ പോലീസ് ചോദ്യം ചെയ്തു
-
kerala3 days ago
കോള്‍ഡ്രിഫ് കഫ് സിറപ്പ് വില്‍പ്പന തടയാനുള്ള പരിശോധനയും സാമ്പിള്‍ ശേഖരണവും ഇന്നും തുടരും