Culture
പത്ര സ്വാതന്ത്ര്യം; ഇന്ത്യയുടെ സ്ഥിതി ഗുരുതരമെന്ന് വേള്‍ഡ് പ്രസ് ഫ്രീഡം ഇന്‍ക്‌സ്

അലി ഹൈദര്‍
നരേന്ദ്ര മോദി സര്‍ക്കാറിനു കീഴില്‍ രാജ്യം വന്‍ അപകടത്തിലേക്കു നീങ്ങുകയാണെന്ന സൂചനയുമായി അന്താരാഷ്ട്ര മാധ്യമ നിരീക്ഷകരായ ‘അതിര്‍ത്തികളില്ലാത്ത റിപ്പോര്‍ട്ടര്‍മാര്‍’ (Reporters Beyond Borders). നിഷ്പക്ഷവും സത്യസന്ധവും സുരക്ഷിതവുമായി മാധ്യമ പ്രവര്‍ത്തനം നടത്തുന്നതിനുള്ള സാഹചര്യം മാനദണ്ഡമാക്കി ആര്‍.ബി.എഫ് ഓരോ വര്‍ഷവും പ്രസിദ്ധീകരിക്കുന്ന ‘വേള്‍ഡ് പ്രസ് ഫ്രീഡം ഇന്‍ഡക്‌സി’ന്റെ 2017 എഡിഷനില്‍ ഇന്ത്യയുടെ റാങ്ക് 136 ആണ്. മുന്‍ വര്‍ഷത്തില്‍ നിന്ന് മൂന്ന് റാങ്ക് നഷ്ടപ്പെടുത്തിയ ഇന്ത്യ, നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനം ദുഷ്‌കരമായ രാജ്യങ്ങളിലൊന്നായാണ് ‘കുപ്രസിദ്ധി’ നേടുന്നത്.
രാഷ്ട്രീയ അസ്ഥിരതയുടെയും ഭീകരവാദത്തിന്റെയും ഇടമായ പാകിസ്താന്‍ എട്ട് സ്ഥാനം മെച്ചപ്പെടുത്തിയപ്പോഴാണ് ഇന്ത്യ പിറകിലേക്ക് പോയിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകരുടെ അരക്ഷിതാവസ്ഥക്ക് പേരു കേട്ട ഇസ്രാഈല്‍, മ്യാന്‍മര്‍, അഫ്ഗാനിസ്താന്‍, ഫലസ്തീന്‍ തുടങ്ങിയ രാജ്യങ്ങളില്‍ സ്ഥിതി ഇന്ത്യയേക്കാള്‍ ഭേദമാണെന്നാണ് ഇന്‍ഡക്‌സ് പറയുന്നത്.
ബംഗളൂരില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവും തൃപുരയിലെ ചാനല്‍ റിപോര്‍ട്ടറുടെ കൊലപാതകവുമടക്കമുള്ള കാര്യങ്ങളാണ് കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തിയത്. കേന്ദ്ര സര്‍ക്കാറിന്റെ വര്‍ഗീയ നിലപാടുകള്‍ ഇന്ത്യയില്‍ മാധ്യമ പ്രവര്‍ത്തനം ദുസ്സഹമായെന്ന് ആര്‍.ബി.എഫ് ചൂണ്ടിക്കാട്ടുന്നു. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകര്‍ ഓണ്‍ലൈന്‍ വെറുപ്പ് പ്രചരണത്തിന് ഇരയാകുന്നു, ഗവണ്‍മെന്റിനെ വിമര്‍ശിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നിയമ നടപടികള്‍ പ്രയോഗിക്കുന്നു, മാധ്യമ പ്രവര്‍ത്തകരെ ജീവപര്യന്തം തടവു വരെ ലഭിക്കുന്ന 124 എ വകുപ്പു വരെ ചുമത്തി നിശ്ശബ്ദരാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു, കശ്മീര്‍ പോലുള്ള നിര്‍ണായക വിഷയങ്ങള്‍ സ്വതന്ത്രമായി റിപ്പോര്‍ട്ട് ചെയ്യാന്‍ അവകാശം നിഷേധിക്കപ്പെടുന്നു തുടങ്ങിയവയാണ് ഇന്ത്യയിലെ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് വെല്ലുവിളിയായി ഇന്‍ഡക്‌സ് ചൂണ്ടിക്കാട്ടുന്നത്. ഇത്തരം ഭീഷണികള്‍ കാരണം മാധ്യമ പ്രവര്‍ത്തകരും മാധ്യമ സ്ഥാപനങ്ങളും ‘സ്വയം സെന്‍സര്‍ഷിപ്പി’ന് നിര്‍ബന്ധിക്കപ്പെടുകയാണെന്നും റിപ്പോര്‍ട്ട് ആരോപിക്കുന്നു.
യൂറോപ്യന്‍ രാജ്യമായ നോര്‍വേ ആണ് 7.60 സ്‌കോറോടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ളത്. സ്വീഡന്‍, ഫിന്‍ലാന്റ്, ഡെന്‍മാര്‍ക്ക്, നെതര്‍ലാന്റ്‌സ്, കോസ്റ്ററിക്ക തുങ്ങിയവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. യു.എസ് 43-ഉം ബ്രിട്ടന്‍ 40-ഉം സ്ഥാനങ്ങളിലാണ്. മുന്‍ വര്‍ഷത്തേക്കാള്‍ സ്ഥാനം മെച്ചമാണെങ്കിലും പാകിസ്താന്‍ ഇന്ത്യക്കു പിന്നില്‍ 139-ാം സ്ഥാനത്താണ്. ശ്രീലങ്ക, മലേഷ്യ, തായ്‌ലാന്റ്, ബംഗ്ലാദേശ്, റഷ്യ തുടങ്ങിയവയും ഇന്ത്യക്കു പിന്നില്‍ തന്നെ. ഉത്തര കൊറിയ ആണ് അവസാന സ്ഥാനമായ 180-ല്‍.
Film
17ാമത് IDSFFK: ഗാസയുടെ മുറിവുകളും പ്രതിരോധവും പകര്‍ത്തുന്ന ‘ഫ്രം ഗ്രൗണ്ട് സീറോ’ ഉദ്ഘാടന ചിത്രം

filim
ലാലുവിന്റെ സ്നേഹമുത്തം ഇച്ചാക്കയ്ക്ക്; ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍
മമ്മൂട്ടിയുടെ ആരോഗ്യനില പൂര്‍ണ്ണ സ്ഥിതിയിലെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി മോഹന്‍ലാല്‍

മമ്മൂട്ടിയുടെ ആരോഗ്യനില പൂര്‍ണ്ണ സ്ഥിതിയിലെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി മോഹന്‍ലാല്‍. ഫേസ്ബുക്കില്‍ മമ്മൂട്ടിക്ക് ഉമ്മ കൊടുക്കുന്ന ചിത്രമാണ് നടന്‍ മോഹന്‍ലാല്‍ പങ്കുവെച്ചത്. മലയാളികള്‍ ഏറെ കാത്തിരുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റായിരുന്നു ഇത്. മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്ന്കൊണ്ട് നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെക്കുന്നത്.
പ്രാര്‍ത്ഥിച്ചവര്‍ക്കും, കൂടെ നിന്നവര്‍ക്കും ഒരുപാട് നന്ദിയെന്നാണ് മമ്മൂട്ടിയുടെ പേഴ്സണല്‍ അസിസ്റ്റന്റായ എസ് ജോര്‍ജ് കുറിച്ചത്. തൊട്ട് പിന്നാലെ മാലാ പാര്‍വതിയും മമ്മൂക്ക പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്തിരിക്കുന്നു എന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചു. ഇവരുടെയെല്ലാം പോസ്റ്റുകള്‍ക്ക് താഴെ സന്തോഷം പങ്കുവെച്ചുകൊണ്ട് ആരാധകര്‍ എത്തുകയാണ്.
മഹേഷ് നാരായണന് ചിത്രത്തിലാണ് മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് അഭിനയിക്കുന്നത്. വൈകാതെ തന്നെ മമ്മൂട്ടി ഷൂട്ടിങ്ങിലേക്ക് തിരിച്ചു വരും എന്നാണ് കരുതപ്പെടുന്നത്. മോഹന്‍ലാലിന്റെ ഈ ഫെയിസ് ബുക്ക് പോസ്റ്റില്‍ ആരാധകര്‍ ഏറെ സന്തോഷത്തിലാണ്.
india
ഏഷ്യാ കപ്പ്: ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു; സഞ്ജുവിന് ഇടം, ഗില്‍ വൈസ് ക്യാപ്റ്റന്‍
ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു.

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. മുംബൈയിലെ ബോര്‍ഡ് ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ ടീം പ്രഖ്യാപനം നടത്തി.
മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ് ടീമില്‍ ഇടം നേടി. ഫിറ്റ്നസ് പരിശോധന വിജയകരമായി പൂര്‍ത്തിയാക്കിയ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് തന്നെ ടീമിനെ നയിക്കും. ടെസ്റ്റ് ടീം ക്യാപ്റ്റനായ ശുഭ്മാന്‍ ഗില്‍ വൈസ് ക്യാപ്റ്റന്റെ ചുമതല വഹിക്കും
-
india2 days ago
എസ്.ഐ.ആറില്‍ നിന്ന് പിന്മാറില്ല; ആരോപണങ്ങളില്‍ അന്വേഷണമില്ല -തെരഞ്ഞെടുപ്പ് കമ്മീഷന്
-
kerala3 days ago
കണ്ണൂരില്‍ എംഡിഎംഎയുമായി ഷുഹൈബ് കൊലക്കേസ് പ്രതി ഉള്‍പ്പടെ ആറ് പേര് പിടിയില്‍
-
Film11 hours ago
പൂര്‍ണ ആരോഗ്യത്തോടെ മമ്മൂട്ടി തിരിച്ചു വരുന്നു; ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ച് ജോര്‍ജും ആന്റോ ജോസഫും
-
kerala2 days ago
കോട്ടയത്ത് റിട്ടയേര്‍ഡ് എസ്ഐയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala2 days ago
സുല്‍ത്താന്‍ ബത്തേരിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി വീട്ടില്‍ മരിച്ച നിലയില്‍
-
india3 days ago
ജമ്മു കശ്മീരില്‍ വീണ്ടും മേഘവിസ്ഫോടനം; ഏഴ് പേര് മരിച്ചു
-
News2 days ago
ഗസ്സയില്‍ ഇസ്രാഈല്‍ ആക്രമണം; കഴിഞ്ഞ 24 മണിക്കൂറിനിടെ 251 ഫലസ്തീനികളെ കൊലപ്പെടുത്തി
-
kerala3 days ago
വനിതകള്‍ അമ്മയുടെ തലപ്പത്തേക്ക് വരണമെന്നത് നേരത്തെയുള്ള അഭിപ്രായമായിരുന്നു; ആസിഫ് അലി