india
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ജനപ്രതിനിധികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തത് 193 കേസുകള്‍;151 ഉം രണ്ടാം മോദി സര്‍ക്കാരിന്റെ കാലത്ത്
ഇതിൽ രണ്ടെണ്ണം മാത്രമാണ് ഇതുവരെ തെളിയിക്കാൻ ആയതെന്നും കേന്ദ്ര സർക്കാർ രാജ്യസഭയിൽ വ്യക്തമാക്കുന്നു .

ഇഡി ബിജെപിയുടെ രാഷ്ട്രീയ ആയുധമെന്നത് സമ്മതിക്കുകയാണ് കേന്ദ്രത്തിന്റെ പുതിയ കണക്കുകൾ. 2015 മുതൽ മോദി ഭരണത്തിൽ രാഷ്ട്രീയ നേതാക്കൾക്കെതിരെ എടുത്തത് 193 കേസുകൾ. ഇതിൽ രണ്ടെണ്ണം മാത്രമാണ് ഇതുവരെ തെളിയിക്കാൻ ആയതെന്നും കേന്ദ്ര സർക്കാർ രാജ്യസഭയിൽ വ്യക്തമാക്കുന്നു .
പ്രതിപക്ഷ പാർട്ടികളെ ആക്രമിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ആയുധമാണ് ഇഡി എന്ന ആരോപണം ശരി വെക്കുകയയാണ് കേന്ദ്രസർക്കാർ തന്നെ പുറത്തുവിട്ട കണക്കുകൾ .2015 ഏപ്രിൽ മുതൽ 2025 ഫെബ്രുവരി വരെ എംപിമാർ എംഎൽഎമാർ രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർക്കെതിരെ 193 കേസുകളാണ് ഇഡി രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ കേവലം രണ്ട് കേസുകൾ മാത്രമാണ് ഇ ഡിക്ക് ഇതുവരെ തെളിയിക്കാനായത്.
ഒന്നാം മോദി സർക്കാറിന്റെ ഭരണകാലത്ത് 42 കേസുകൾ രജിസ്റ്റർ ചെയ്തു. എന്നാൽ രണ്ടാം മോദി സർക്കാറിന്റെ ഭരണകാലത്ത് വിവിധ രാഷ്ട്രീയ നേതാക്കൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 151 ആയി ഉയർന്നു. പ്രതിപക്ഷ ശബ്ദങ്ങളെയും പ്രതിഷേധങ്ങളെയും അടിച്ചമർത്താൻ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നെന്ന വിവിധ രാഷ്ട്രീയപാർട്ടികളുടെ ആരോപണം ഇതോടെ ശരിയാവുകയാണ്.
india
രാജസ്ഥാനില്‍ വ്യോമസേനയുടെ യുദ്ധ വിമാനം തകര്‍ന്നു വീണു; പൈലറ്റ് മരിച്ചതായി സൂചന
ബുധനാഴ്ച ചുരു ജില്ലയിലാണ് അപകടം.

രാജസ്ഥാനില്‍ വ്യോമസേനയുടെ യുദ്ധ വിമാനം തകര്‍ന്നു വീണ് അപകടം. സംഭവത്തില്‍ പൈലറ്റ് മരിച്ചതായി റിപ്പോര്‍ട്ട്. ബുധനാഴ്ച ചുരു ജില്ലയിലാണ് അപകടം. വ്യോമസേനയുടെ ജാഗ്വാര്‍ യുദ്ധവിമാനമാണ് തകര്‍ന്നുവീണതെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. അപകട കാരണം വ്യക്തമല്ല.
india
പറന്നുയര്‍ന്നതിന് പിന്നാലെ പക്ഷിയിടിച്ചു; അടിയന്തരമായി തിരിച്ചിറക്കി ഇന്‍ഡിഗോ വിമാനം
രാവിലെ 8.42 ന് പറ്റ്‌നയില്‍ നിന്ന് പറന്നുയര്‍ന്ന ഇന്‍ഡിഗോ എയര്‍ലൈന്‍ വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് എഞ്ചിനില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്.

പറന്നുയര്‍ന്നതിന് പിന്നാലെ ഡല്‍ഹിയിലേക്ക് പോയ ഇന്‍ഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി. രാവിലെ 8.42 ന് പറ്റ്‌നയില്‍ നിന്ന് പറന്നുയര്‍ന്ന ഇന്‍ഡിഗോ എയര്‍ലൈന്‍ വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് എഞ്ചിനില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഇതേതുടര്‍ന്ന് പറ്റ്‌നയിലെ ജയ് പ്രകാശ് നാരായണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം തിരിച്ചിറക്കുകയായിരുന്നു.
പറ്റ്‌ന വിമാനത്താവളത്തില്‍ നടത്തിയ പ്രഥമിക പരിശോധനയില്‍ റണ്‍വേയില്‍ ഒരു ചത്ത പക്ഷിയെ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് റിപ്പോര്‍ട്ട്.’ഒരു എഞ്ചിനിലെ വൈബ്രേഷന്‍ കാരണം വിമാനം പറ്റ്‌നയിലേക്ക് തിരികെ വരാന്‍ നിര്‍ദേശിച്ചിതായി അപ്രോച്ച് കണ്‍ട്രോള്‍ യൂണിറ്റില്‍ നിന്ന് സന്ദേശം ലഭിച്ചു. വിമാനം റണ്‍വേ 7 ല്‍ 0903 ഐഎസ്ടി ന് സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. എല്ലാ യാത്രക്കാരും സുരക്ഷിതരാണ്,’ എയര്‍ലൈന്‍ കൂട്ടിച്ചേര്‍ത്തു. യാത്രക്കാര്‍ക്ക് ബദല്‍ ക്രമീകരണങ്ങള്‍ ഒരുക്കുന്നുണ്ടെന്ന് എയര്‍ലൈന്‍ അറിയിച്ചു.
india
അഹമ്മദാബാദ് വിമാനാദുരന്തം; 19 മൃതദേഹങ്ങള്‍ സംസ്‌കരിച്ച് ഗുജറാത്ത് സര്‍ക്കാര്‍
ഇതിനു ശേഷം തിരിച്ചറിഞ്ഞതോ കണ്ടെത്തിയതോ ആയ മൃതദേഹങ്ങളാണ് ഇന്നലെ സംസ്‌കരിച്ചത്.

അഹമ്മദാബാദ് വിമാനാദുരന്തം നടന്ന് 26 ദിവസങ്ങള്‍ക്ക് ശേഷം മരിച്ചവരുടെ മൃതദേഹത്തിന്റെ ബാക്കി ഭാഗങ്ങളുടെ അന്തിമ ചടങ്ങുകള്‍ കഴിഞ്ഞ ദിവസം നടത്തി. മൃതദേഹത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളും കുടുംബത്തിന് കൈമാറിയിരുന്നു. ഇതിനു ശേഷം തിരിച്ചറിഞ്ഞതോ കണ്ടെത്തിയതോ ആയ മൃതദേഹങ്ങളാണ് ഇന്നലെ സംസ്‌കരിച്ചത്.
അപകടത്തില്‍ മരിച്ച 260 പേരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ ഒരു മാസത്തിനിടെ കുടുംബങ്ങള്‍ക്ക് കൈമാറിയിരുന്നു. ഇതിന് ശേഷവും ആകെ 26 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. പ്രാഥമികമായി മൃതദേഹം ഏറ്റുവാങ്ങിയ ശേഷം രണ്ടാമത്തെ തവണ 7 കുടുംബങ്ങള്‍ മാത്രമാണ് മൃതദേഹ ഭാഗങ്ങള്‍ ഏറ്റുവാങ്ങിയത്. ബാക്കിയുള്ള 19 മൃതദേഹ ഭാഗങ്ങള്‍ സംസ്‌കരിക്കാന്‍ പ്രോട്ടോകോള്‍ അനുസരിച്ച് കുടുംബങ്ങള്‍ അഹമ്മദാബാദ് സിവില്‍ ഹോസ്പിറ്റലിന് അനുമതി നല്‍കി.
മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കുമ്പോള്‍ തന്നെ കൂടുതല്‍ മൃതദേഹം ഭാഗങ്ങള്‍ ഭാവിയില്‍ കണ്ടെത്താന്‍ സാധ്യതയുണ്ടെന്ന് ബന്ധുക്കളെ വിവരം അറിയിച്ചതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. പ്രാഥമിക ഘട്ടത്തില്‍ കുടുംബത്തിന് മൃതദേഹങ്ങള്‍ കൈമാറിയതിന് ശേഷവും 26 മൃതദേഹങ്ങള്‍ കണ്ടെത്തി.
-
kerala22 hours ago
കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു
-
Health2 days ago
നിപ: കോഴിക്കോട് മെഡിക്കൽ കോളേജിലെ വൈറോളജി ലാബ് നിര്‍മാണം അനിശ്ചിത്വത്തിൽ
-
kerala2 days ago
സര്‍ക്കാറിന് തിരിച്ചടി; സൂംബക്കെതിരെ അഭിപ്രായം പറഞ്ഞ അധ്യാപകന്റെ സസ്പെന്ഷന് ഹൈക്കോടതി റദ്ദാക്കി
-
kerala2 days ago
ലഹരിക്കെതിരെ റാലി നടത്തിയ സിപിഎം നേതാവ് എം.ഡി.എം.എയുമായി പിടിയില്‍
-
film2 days ago
സാന്ദ്രാ തോമസിനെതിരെ മാനനഷ്ട കേസ് നല്‍കി നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍
-
kerala2 days ago
സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിർ ചോദ്യം ചെയ്യലിന് ഹാജരായി
-
kerala2 days ago
ഉരുള്‍ ദുരന്തത്തില്‍ ഉറ്റബന്ധുക്കളെ നഷ്ടമായ നൗഫലിനെ ചേര്‍ത്തുപിടിച്ച് മസ്കറ്റ് കെഎംസിസി
-
kerala2 days ago
ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറ ഇടിഞ്ഞുവീണു; രണ്ടുപേര്‍ കുടുങ്ങി