Connect with us

kerala

പഴം തൊണ്ടയില്‍ കുടുങ്ങി മൂന്നര വയസ്സുകാരന് ദാരുണാന്ത്യം

ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Published

on

പഴം തൊണ്ടയില്‍ കുടുങ്ങി മൂന്നര വയസ്സുകാരന് ദാരുണന്ത്യം.മുള്ളന്‍തുരുത്തി വടക്കേക്കരയില്‍ വീട്ടില്‍ അജോയുടെയും നിമിതയുടെയും മകന്‍ നീമജ് കൃഷ്ണയാണ് മരിച്ചത്.

ചേട്ടന്‍ പഴം കഴിക്കുന്നത് കണ്ട് പഴം കഴിച്ചപ്പോള്‍ തൊണ്ടയില്‍ കുടുങ്ങി ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയായിരുന്നു. ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷിന് ജാമ്യം

വിചാരണക്കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്ന വ്യവസ്ഥയോടെ ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ജാമ്യം നല്‍കിയത്.

Published

on

ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി സുകാന്ത് സുരേഷിന് ജാമ്യം. വിചാരണക്കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്ന വ്യവസ്ഥയോടെ ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ജാമ്യം നല്‍കിയത്.

മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ സ്‌റ്റേഷന് സമീപം ഐബി ഉദ്യോഗസ്ഥയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മാനസികവും ശാരീരികവുമായി പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന്റെ തെളിവുകള്‍ സുകാന്തിനെതിരെ പൊലീസ് കണ്ടെത്തിയിരുന്നു. യുവതി ആത്മഹത്യ ചെയ്ത ശേഷം രണ്ടുമാസത്തോളം ഒളിവിലായിരുന്ന സുകാന്ത് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയതിനെ തുടര്‍ന്ന് പൊലീസില്‍ കീഴടങ്ങുകയായിരുന്നു. സുകാന്തിനെതിരെ ഫോണിലെ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ പൊലീസ് കണ്ടെത്തിയിരുന്നു.

പ്രതി സുകാന്ത് വിവാഹ വാഗ്ദാനം നല്‍കി ഐബി ഉദ്യോഗസ്ഥയെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നെന്നും സുകാന്ത് വിവാഹത്തില്‍ നിന്ന് പിന്മാറിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Continue Reading

kerala

വയനാട് ചീരാലില്‍ വീണ്ടും പുലിയിറങ്ങി

രണ്ടാഴ്ച്ചയ്ക്കു മുന്‍പ് ചീരാലിനടുത്ത് നമ്പ്യാര്‍കുന്നില്‍ മറ്റൊരു പുലി കൂട്ടില്‍ കുടുങ്ങിയിരുന്നു.

Published

on

വയനാട് സുല്‍ത്താന്‍ ബത്തേരി ചീരാലില്‍ വീണ്ടും പുലിയിറങ്ങി. കരിങ്കാളിക്കുന്ന് ഉന്നതിയിലെ നാരായണിയുടെ വളര്‍ത്തു നായയെ പുലി ആക്രമിച്ച് പകുതി ഭക്ഷിച്ച നിലയില്‍ വീടിനു സമീപത്തെ കൃഷിയിടത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഏറെ നാളായി ചീരാല്‍ മേഖലയില്‍ പുലിയുടെ ശല്യം രൂക്ഷമാണ്. രണ്ടാഴ്ച്ചയ്ക്കു മുന്‍പ് ചീരാലിനടുത്ത് നമ്പ്യാര്‍കുന്നില്‍ മറ്റൊരു പുലി കൂട്ടില്‍ കുടുങ്ങിയിരുന്നു.

Continue Reading

kerala

കൈക്കൂലിക്കേസ്; ഇ ഡി അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് മുന്‍കൂര്‍ ജാമ്യം

കേസില്‍ നേരിട്ട് പങ്കുള്ള മൂന്നു പേരെ നേരത്തെ ജാമ്യത്തില്‍ വിട്ടിരുന്നു.

Published

on

കൈക്കൂലിക്കേസില്‍ കുറ്റാരോപിതനായ ഇ ഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിന് മുന്‍കൂര്‍ ജാമ്യം നല്‍കി ഹൈക്കോടതി സിംഗിള്‍ ബെഞ്ച്. കൊല്ലം സ്വദേശിയായ കശുവണ്ടി വ്യവസായി അനീഷ് വിജിലന്‍സില്‍ നല്‍കിയ പരാതിയിലാണ് ശേഖര്‍ കുമാറിന് ഒന്നാം പ്രതിയാക്കി കേസെടുത്തത്.

കേസില്‍ നേരിട്ട് പങ്കുള്ള മൂന്നു പേരെ നേരത്തെ ജാമ്യത്തില്‍ വിട്ടിരുന്നു. പരാതിക്കാരന്‍ തനിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് എന്നായിരുന്നു ജാമ്യാപേക്ഷയില്‍ ശേഖര്‍ കുമാര്‍ പറഞ്ഞത്. അന്വേഷണത്തോട് പൂര്‍ണ്ണമായി സഹകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശമുണ്ട്.

Continue Reading

Trending