:മണ്ഡകാലത്ത് തന്നെ ശബരിമല സന്ദര്‍ശിക്കുമെന്നും തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്നെന്നും വനിതാവകാശ പ്രവര്‍ത്തകയും ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായി. മണ്ഡലകാലം തുടങ്ങി ആദ്യ ആഴ്ചയില്‍ തന്നെ ദര്‍ശനത്തിനായി എത്തും. തീയതി നാളെ പ്രഖ്യാപിക്കുമെന്നും തൃപ്തി ദേശായി പറഞ്ഞു. ശബരിമലയില്‍ യുവതീപ്രവേശം ആകാമെന്ന കോടതി വിധി സ്വാഗതം ചെയ്ത തൃപ്തി ശബരിമലയില്‍ സന്ദര്‍ശനം നടത്തുമെന്നു നേരത്തേ അറിയിച്ചിട്ടുള്ളതാണ്. എന്നാല്‍ സന്ദര്‍ശനത്തിന്റെ തീയതി പ്രഖ്യാപിച്ചിരുന്നില്ല. സുപ്രീം കോടതി വിധി വന്നയുടന്‍ ശബരിമലയില്‍ എത്തുമെന്ന് തൃപ്തി പ്രഖ്യാപിച്ചിരുന്നു. പിന്നീട് സന്ദര്‍ശനം വൈകിപ്പിക്കുകയായിരുന്നു. സ്ത്രീ പ്രവേശനം വിലക്കിയിരുന്ന ഹാജി അലി ദര്‍ഗ, െ്രെതയംബകേശ്വര്‍ ക്ഷേത്രം, ശനി ശിംഘനാപൂര്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ സ്ത്രീകളോടൊപ്പം ഇവര്‍ പ്രവേശിച്ചിരുന്നു.