ഇസ്താംബൂള്‍: പുതുവത്സരാഘോഷങ്ങള്‍ക്കിടെ തുര്‍ക്കി നഗരമായ ഇസ്താംബൂളിലെ നിശാക്ലബ്ബില്‍ വെടിവെപ്പ്. വെടിവെയ്പ്പില്‍ 39 പേര്‍ കൊല്ലപ്പെട്ടു. 40 ഓളം പേര്‍ക്ക് പരുക്കേറ്റു.

പുലര്‍ച്ചെയാണ് 1.30നാണ് സംഭവം. ഒര്‍ട്ടാക്കോയ് മേഖലയിലെ റെയ്‌ന നിശാക്ലബ്ബില്‍ പുലര്‍ച്ചെ സാന്താക്ലോസിന്റെ വേഷത്തിലെത്തിയ അക്രമിയാണ് വെടിയുതിര്‍ത്തത്. പുറത്തുണ്ടായിരുന്ന പോലീസുകാരനു നേരെയാണ് ആദ്യം വെടിയുതിര്‍ത്തത്. പിന്നീട് ഉള്ളില്‍ കടന്നയാള്‍ ക്ലബ്ബിലുണ്ടായവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവസമയത്ത് 600ഓളം പേര്‍ ക്ലബ്ബിലുണ്ടായതാണ് റിപ്പോര്‍ട്ടുകള്‍.