യു.എ.ഇയിലെ ചെക്ക് കേസില്‍ ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് തിരിച്ചടി. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിക്കൊണ്ട് തുഷാര്‍ വെള്ളാപ്പള്ളി സമര്‍പ്പിച്ച അപേക്ഷ അജ്മാന്‍ കോടതി തള്ളിക്കളഞ്ഞു. യാത്രാവിലക്ക് നീക്കാന്‍ സ്വദേശി പൗരന്റെ പാസ്‌പോര്‍ട്ട് ജാമ്യമായി നല്‍കി നാട്ടിലേക്ക് മടങ്ങാനായിരുന്നു തുഷാര്‍ വെള്ളാപ്പള്ളിയുടെ നീക്കം. ഇതിനായി അജ്മാന്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല. ഇനി കേസില്‍ ഒത്തുതീര്‍പ്പുണ്ടാകുന്നതു വരെയോ കേസ് തീരും വരെയോ തുഷാറിന് യു.എ.ഇ വിടാനാകില്ല.

19 കോടി രൂപയുടെ ചെക്കുകേസാണ് തുഷാറിനെതിരെയുള്ളത്. അതേസമയം കോടതിക്കു പുറത്തു കേസ് ഒത്തു തീര്‍ക്കാനുള്ള ശ്രമവും വിലപ്പോവുന്നില്ല.