ബംഗളൂരു: ടിപ്പു സുല്‍ത്താന്‍ ജയന്തിയുമായി ബന്ധപ്പെട്ട് ക്രമസമാധാനപാലത്തിന് കൂടുതല്‍ കേന്ദ്രസേനയെ ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍. നവംബര്‍ 10ന് നടക്കുന്ന ടിപ്പുജയന്തിക്കിടെ പ്രശ്‌നങ്ങളുണ്ടാക്കാന്‍ തീവ്ര വലതു സംഘടനകള്‍ പ്രശ്‌നമുണ്ടാക്കാനിടയുണ്ടെന്ന റിപ്പാര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണിത്.

ക്രമസമാധാന ലംഘനമുണ്ടാക്കുന്നവരെ അറസ്റ്റു ചെയ്യാന്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിജിലന്‍സ് വിഭാഗങ്ങള്‍ക്ക് ജാഗരൂഘരായിരിക്കാനും ഏതുതരത്തിലുള്ള അക്രമങ്ങളെയും അടിച്ചമര്‍ത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് കര്‍ണാടക സര്‍ക്കാര്‍ ടിപ്പു ജയന്തി ആഘോഷിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ചിലയിടങ്ങളില്‍ സംഘര്‍ഷളുണ്ടായ പശ്ചാത്തലത്തില്‍ ഇത്തവണ കൊടക്, ദക്ഷിണ കന്നട സംസ്ഥാനങ്ങളില്‍ അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.