ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസി (TISS)ല്‍ പി.ജി പ്രവേശനത്തിന് അപേക്ഷിക്കാം. മുംബൈ, തുല്‍ജാപുര്‍, ഗുവാഹാട്ടി, ഹൈദരാബാദ് ചെന്നൈ കാമ്പസുകളിലായി മൊത്തം 53 പി.ജി പ്രോഗ്രാമുകളുണ്ട്.
ചില്‍ഡ്രണ്‍ ആന്‍ഡ് ഫാമിലീസ്, ക്രിമിനോളജി ആന്‍ഡ് ജസ്റ്റിസ്, കമ്യൂണിറ്റി ഓര്‍ഗനൈസേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് പ്രാക്ടീസ്, ഡിസെബിലിറ്റി സ്റ്റഡീസ് ആന്‍ഡ് ആക്ഷന്‍, ദളിത് ആന്‍ഡ് ട്രൈബല്‍ സ്റ്റഡീസ്, പബ്ലിക് ഹെല്‍ത്ത്, ലൈവ്‌ലിഹുഡ്‌സ് ആന്‍ഡ് സോഷ്യല്‍ ഓണ്‍ട്രപ്രണര്‍ഷിപ്പ്, വിമണ്‍ സെന്റേര്‍ഡ് പ്രാക്ടീസ് എന്നിവയില്‍ എം.എ. സോഷ്യല്‍ വര്‍ക്ക് പ്രോഗ്രാമുകള്‍.

പി.ജി. പ്രോഗ്രാമുകളില്‍ ഗ്ലോബലൈസേഷന്‍ ആന്‍ഡ് ലേബര്‍, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, പബ്ലിക് ഹെല്‍ത്ത്, ഡെവലപ്‌മെന്റ് സ്റ്റഡീസ്, വിമണ്‍ സ്റ്റഡീസ്, ക്ലൈമറ്റ്‌ചേഞ്ച് ആന്‍ഡ് സസ്‌ടെയിനബിലിറ്റി സ്റ്റഡീസ്, അപ്ലൈഡ് സൈക്കോളജി കൗണ്‍സലിങ്/ക്ലിനിക്കല്‍, പീസ് ആന്‍ഡ് കോണ്‍ഫ്ലിക്ട് സ്റ്റഡീസ് തുടങ്ങിയവയുണ്ട്.

യോഗ്യത: ബിരുദം. അവസാന വര്‍ഷക്കാര്‍ക്കും അപേക്ഷിക്കാം. അപേക്ഷിക്കുന്ന സമയത്ത് മൂന്നുവര്‍ഷ കോഴ്‌സില്‍ പഠിക്കുന്നവര്‍ ആദ്യ രണ്ടുവര്‍ഷത്തെയും നാലുവര്‍ഷ കോഴ്‌സില്‍ പഠിക്കുന്നവര്‍, ആദ്യ മൂന്നുവര്‍ഷത്തെയും എല്ലാ പരീക്ഷകളും ജയിച്ചിരിക്കണം. പ്രവേശനപരീക്ഷ: പ്രവേശനപരീക്ഷയുടെ (ടിസ്‌നെറ്റ്) അടിസ്ഥാനത്തില്‍ പ്രീ ഇന്റര്‍വ്യൂ ടെസ്റ്റ്, പേഴ്‌സണല്‍ ഇന്റര്‍വ്യൂ എന്നിവ അടിസ്ഥാനമാക്കി തെരഞ്ഞെടുപ്പ്. അപേക്ഷ ഡിസംബര്‍ 10 വരെ. വിശദ വിവരങ്ങള്‍ക്ക് https://appln.tiss.edu/