Connect with us

Cricket

ലോകകപ്പില്‍ ഇന്ന് ഓസ്‌ട്രേലിയ ശ്രീലങ്കയെ നേരിടും

ഓസ്‌ട്രേലിയയക്കും ശ്രീലങ്കക്കും ഇന്നത്തെ മത്സരത്തില്‍ വിജയം അനിവാര്യമാണ്

Published

on

ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് ഓസ്‌ട്രേലിയ ശ്രീലങ്കയോട് ഏറ്റുമുട്ടും. ഇരു ടീമുകളും ടൂര്‍ണമെന്റിലെ ആദ്യ വിജയമാണ് ലക്ഷ്യമിടുന്നത്. ശ്രീലങ്കയുടെ നായകന്‍ ദസുന്‍ ഷനക പരിക്കേറ്റ് പുറത്തായത് ടീമിന് വന്‍ തിരിച്ചടിയാകും. ഉച്ചയ്ക്ക് രണ്ടിന് ലഖ്‌നൗവിലാണ് മത്സരം.

ഓസ്‌ട്രേലിയയക്കും ശ്രീലങ്കക്കും ഇന്നത്തെ മത്സരത്തില്‍ വിജയം അനിവാര്യമാണ്. 2 കളികളിലും ബാറ്റിങ്ങില്‍ മികച്ച് നിന്നെങ്കിലും ബൗളിങ്ങില്‍ താളം കണ്ടെത്താനാകാത്തതാണ് ശ്രീലങ്കക്ക് തിരിച്ചടിയാകുന്നത്. പരിചയ സമ്പത്ത് കുറഞ്ഞ ബൗളിങ് നിരയുടെ പ്രകടനം ശരാശരിക്കും താഴെയാണ്.

ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് 400ന് മുകളില്‍ വഴങ്ങിയ ബൗളേഴ്‌സ് രണ്ടാം മത്സരത്തില്‍ പാകിസ്താനെതിരെയും മോശം പ്രകനം ആവര്‍ത്തിച്ചു. 345 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയാണ് ടീം പാകിസ്താനോട് തോല്‍വി ഏറ്റുവാങ്ങിയത്. നായകന്‍ ദസുന്‍ ഷനക പരിക്കേറ്റ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായതും ശ്രീലങ്കക്ക് കൂടുതല്‍ തിരിച്ചടിയാണ്.

ഓസ്‌ട്രേലിലിയ ആദ്യമത്സരത്തില്‍ ഇന്ത്യയോടും രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോടുമാണ് പരാജയപ്പെട്ടത്. രണ്ട് കളികളിലും ബാറ്റ് കൊണ്ടോ ബൗള്‍ കൊണ്ടോ എതിരാളികള്‍ക്ക് മുന്നില്‍ വെല്ലുവിളി ഉയര്‍ത്താന്‍ ടീമിനായില്ല. ഇന്ത്യന്‍ മണ്ണില്‍ ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നറുമായി എത്തിയതും ടീമിന് തിരിച്ചടി നല്‍കുന്നുണ്ട്. ലഖ്‌നോവിലെ പിച്ച് മത്സരം പുരോഗമിക്കുംതോറും ബാറ്റിങ്ങിന് ദുഷ്‌കരമാകാനാണ് സാധ്യത. അതിനാല്‍ കളിയില്‍ ടോസ് നിര്‍ണായകമാകും.

ഏകദിന ലോകകപ്പുകളില്‍ ഇരു ടീമുകളും 11 തവണ ഏറ്റുമുട്ടിയപ്പോള്‍ 8 തവണ ഓസ്‌ട്രേലിയയാണ് വിജയം സ്വന്തമാക്കിയത്. രണ്ട് പ്രാവശ്യം ശ്രീലങ്ക വിജയിച്ചപ്പോള്‍ ഒരു മത്സരം ഉപേക്ഷിച്ചു. ഇന്നത്തെ മത്സരം കൂടി തോറ്റാല്‍ വന്‍ വിമര്‍ശനമായിരിക്കും ടീമുകള്‍ക്ക് ആരാധകരില്‍ നിന്ന് ഏറ്റുവാങ്ങേണ്ടി വരിക.

Cricket

‘പീഡനക്കേസില്‍ ആരോപണവിധേയനായ പരിശീലകനെ സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ല’: വിശദീകരിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍

മനുവിനെതിരായ കേസ് അന്വേഷണവുമായി എല്ലാവിധത്തിലും അസോസിയേഷന്‍ സഹകരിക്കുന്നുണ്ടെന്നും കെ സി എ അറിയിച്ചു .

Published

on

കേരള ക്രിക്കറ്റ് അസോസിയേഷനിലെ പരിശീലകന്‍ മനുവിനെതിരായ പീഡനക്കേസില്‍ ആരോപണ വിധേയനെ സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍. അത്തരത്തിലൊരാളെ സംരക്ഷിച്ചു നിര്‍ത്തേണ്ട ആവശ്യം അസോസിയേഷന് ഇല്ലെന്നും കെ സി എ അറിയിച്ചു. മനുവിനെതിരായ കേസ് അന്വേഷണവുമായി എല്ലാവിധത്തിലും അസോസിയേഷന്‍ സഹകരിക്കുന്നുണ്ടെന്നും കെ സി എ അറിയിച്ചു .

കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഈ പ്രശ്‌നത്തില്‍ ഒരിക്കലും പ്രതികരിക്കാതെയിരുന്നിട്ടില്ല. കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഭവത്തില്‍ കെ സി എക്ക് വീഴ്ച വന്നിട്ടുണ്ടെന്ന് തുറന്ന് സമ്മതിക്കുകയും ചെയ്തു. പരാതിയെ കുറിച്ച് വിശദമായി അന്വേഷിച്ചില്ലെന്ന് കെസിഎ പറഞ്ഞു. മനുവിനെ മാറ്റി നിര്‍ത്തിയെങ്കിലും ചില രക്ഷിതാക്കള്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും കെ സി എ കൂട്ടിച്ചേര്‍ത്തു.

2012 ഒക്ടോബര്‍ 12ന് മനു കേരള ക്രിക്കറ്റ് അസോസിയേഷനില്‍ പരിശീലകനായി എത്തിയത്. പീഡന കേസില്‍ പ്രതിയായ കോച്ച് മനു കഴിഞ്ഞ 10 വര്‍ഷമായി കെ.സി.എ യില്‍ കോച്ചാണ്. തെങ്കാശിയില്‍ കൊണ്ടുപോയി കുട്ടികളെ പീഡിപ്പിച്ചെന്നാണ് പരാതി. കുട്ടികളുടെ നഗ്‌ന ചിത്രം ഇയാള്‍ പകര്‍ത്തിയെന്നും ആരോപണമുണ്ട്.

പരിശീലനത്തിനെത്തിയ താരങ്ങളുടെ പരാതിയിലാണ് മനു പിടിയിലാകുന്നത്. നിലവില്‍ നാഷ്ണല്‍ ക്രിക്കറ്റ് അക്കാദമിയിലെ മനുവിന്റെ കോച്ചിംഗ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അസോസിയേഷന്‍ അറിയിച്ചു.

Continue Reading

Cricket

ലോകകപ്പ് നേട്ടം; മുഹമ്മദ് സിറാജിന് വീടും ജോലിയും നൽകുമെന്ന് തെലങ്കാന സർക്കാർ

ഹൈദരാബാദിലോ സമീപ പ്രദേശങ്ങളിലോ അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവും നല്‍കി.

Published

on

ട്വന്റി 20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായ സൂപ്പര്‍ താരം മുഹമ്മദ് സിറാജിന് വീടും സര്‍ക്കാര്‍ ജോലിയും നല്‍കുമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ലോകകപ്പ് വിജയത്തിന് ശേഷം സ്വന്തം നാടായ ഹൈദരാബാദില്‍ തിരിച്ചെത്തിയ താരം മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് വീട് സന്ദര്‍ശിച്ചപ്പോഴാണ് വാഗ്ദാനം. ഹൈദരാബാദിലോ സമീപ പ്രദേശങ്ങളിലോ അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവും നല്‍കി.

മുഹമ്മദ് സിറാജ് രാജ്യത്തെ അഭിമാന നേട്ടത്തിലെത്തിച്ചെന്നും തെലങ്കാന സംസ്ഥാനത്തിന് ഇത് വലിയ ബഹുമതിയാണെന്നും മുഖ്യമന്ത്രി പ്രശംസിച്ചു. ഇരുവരുടെയും കൂടിക്കാഴ്ചയുടെ ചിത്രം മുഖ്യമന്ത്രി സമൂഹ മാധ്യമമായ എക്‌സില്‍ പങ്കുവെച്ചു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനും ചടങ്ങില്‍ പങ്കെടുത്തു.

Continue Reading

Cricket

ഗൗതം ഗംഭീർ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ‌

ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് പ്രഖ്യാപനം നടത്തിയത്.

Published

on

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായി ഗൗതം ഗംഭീറിനെ നിയമിച്ച് ബിസിസിഐ . ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായിട്ടാണ് ഗംഭീര്‍ നിയമിതനായത്. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് പ്രഖ്യാപനം നടത്തിയത്.

മുന്‍ കോച്ച് രാഹുല്‍ ദ്രാവിഡിന് പകരമാണ് നിയമനം. 2027 ഡിസംബര്‍ 31 വരെയാണ് ഗംഭീറിന് കരാര്‍. ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ടു നയിക്കാന്‍ ഏറ്റവും അനുയോജ്യനായ ആളാണ് ഗംഭീര്‍ എന്ന് ജയ് ഷാ പറഞ്ഞു.2027 ഏകദിന ലോകകപ്പിലും ഗംഭീര്‍ പരിശീലക സ്ഥാനത്ത് തുടരും.

നിലവിലെ പരിശീലകനായിരുന്ന രാഹുല്‍ ദ്രാവിഡ് ടി20 ലോകകപ്പോടെ സ്ഥാനമൊഴിഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പോടെ പരിശീലക സ്ഥാനത്ത് കാലാവധി കഴിഞ്ഞെങ്കിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നിര്‍ബന്ധത്തിലാണ് ദ്രാവിഡ് ടി20 ലോകകപ്പ് വരെ പരിശീലകനായി തുടര്‍ന്നത്.

Continue Reading

Trending