കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. 37,280 രൂപയാണ് ഇന്നത്തെ വില. 37360 രൂപയായിരുന്നു ഇന്നലെ വില. 4660 രൂപയാണ് ഇന്ന് ഒരു ഗ്രാമിന്റെ വില. ഇന്നലെ ഗ്രാമിന് 4670 രൂപയായിരുന്നു.

ഓഗസ്റ്റ് ആദ്യവാരത്തിലാണ് സ്വര്‍ണത്തിന് കേരളത്തില്‍് ഏറ്റവും ഉയര്‍ന്നവില രേഖപ്പെടുത്തിയത്. ഒരു പവന്റെ വില 42,000 കടന്നാണ് അന്ന് സ്വര്‍ണവില കുതിച്ചത്. പിന്നീട് ഘട്ടം ഘട്ടമായി ഇടിഞ്ഞു. സെപ്റ്റംബര്‍ 21നാണ് കഴിഞ്ഞ മാസം ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. 38,160 രൂപ. സെപ്റ്റംബര്‍ 24നായിരുന്നു ഈ മാസത്തെ കുറഞ്ഞ വില. 36,720 രൂപ അന്ന് പവന് വില.

കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ വിലയില്‍ ചാഞ്ചാട്ടം തുടരുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. കോവിഡിന് വാക്സിന്‍ കണ്ടുപിടിക്കാന്‍ വൈകുന്നതും കോവിഡിന്റെ രണ്ടാം തരംഗവും വിപണിയെ കാര്യമായി ബാധിച്ചേക്കും. സ്വര്‍ണവിപണി ഉപഭോക്താക്കള്‍ക്ക് ആശ്വസിക്കാവുന്ന ഒരു സ്ഥിതിയിലേക്കെത്താന്‍ ഇനിയും കാത്തിരിക്കേണ്ടിവരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.