കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. പവന് 37,600 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4700 രൂപയാണ് വില. കഴിഞ്ഞ മൂന്ന് ദിവസമായി ഇതേ വിലയില്‍ തന്നെയാണ് വ്യാപാരം നടക്കുന്നത്.

ഒക്ടോബര്‍ 10,11,12 തിയതികളില്‍ രേഖപ്പെടുത്തിയ 37,800 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്നവില. ഒക്ടോബര്‍ അഞ്ചിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയില്‍ സ്വര്‍ണവ്യാപാരം നടന്നത്. 37,120 രൂപയായിരുന്നു അന്ന് പവന്‍ വില.

ഈ മാസവും സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. 37,280 രൂപക്കാണ് ഒന്നാം തിയതി വ്യാപാരം തുടങ്ങിയത്. പിന്നീട് ഘട്ടം ഘട്ടമായി വര്‍ധിച്ചാണ് 10,11,12 തിയതികളില്‍ 37,800 രൂപ രേഖപ്പെടുത്തിയത്. പിന്നീട് അത് കുറയുകയായിരുന്നു.