കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറഞ്ഞു. അഞ്ചുമാസത്തിനിടെ ഏറ്റവും കുറഞ്ഞ വിലയാണ് സ്വര്‍ണ്ണത്തിന്. 20,800രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില. 440 രൂപ കുറഞ്ഞ് പവന് 20,800 രൂപയില്‍ എത്തുകയായിരുന്നു. കഴിഞ്ഞ പത്തുദിവസത്തിനുള്ളില്‍ സ്വര്‍ണ്ണത്തിന് 1120 രൂപ കുറഞ്ഞിരുന്നു. 22,720രൂപയാണ് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വില. സെപ്തംബര്‍ എട്ടിനായിരുന്നു ഇത്.