കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. വെള്ളിയാഴ്ച പവന് 120 രൂപകുറഞ്ഞ് 37,800 രൂപയായി. 4725 രൂപയാണ് ഗ്രാമിന്റെ വില. തുടര്‍ച്ചയായി നാലുദിവസം വിലകൂടിയശേഷമാണ് വീണ്ടും കുറവുണ്ടായത്.

ഡോളര്‍ കരുത്താര്‍ജിച്ചതിനെതുടര്‍ന്ന് ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ കാര്യമായ ഇടിവുണ്ടായി. സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,947.41 നിലാവരത്തിലാണ് വ്യാപാരം നടക്കുന്നത്.

ദേശീയ വിപണിയില്‍ 10 ഗ്രാം തനിത്തങ്കത്തിന്റെ വില ഒരുശതമാനത്തോളം ഇടിഞ്ഞ് 51,306 നിലവാരത്തിലെത്തി. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.