കാഠ്മണ്ഡു: കൂറ്റന്‍ മഞ്ഞുക്കട്ട തകര്‍ന്നുവീണ് നേപ്പാളിലെ മൗണ്ട് ഗുര്‍ജില്‍ ഒമ്പതു പര്‍വതാരോഹകര്‍ മരിച്ചു. മരണപ്പെട്ടവരില്‍ അഞ്ച് ദക്ഷിണ കൊറിയന്‍ യാത്രികര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മറ്റുള്ളവര്‍ നേപ്പാളില്‍ നിന്നുള്ളവരാണെന്നാണ് വിവരം. ഇവരുടെ ബേസ് ക്യാമ്പിനു മുകളിലേക്ക് മഞ്ഞുക്കട്ട ഇടിഞ്ഞുവീഴുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന ആരെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമല്ല.

അടുത്ത ക്യാമ്പിലേക്ക് കയറുന്നതിനായി കാലാവസ്ഥ അനുകൂലമാകുന്നതു വരെ 3500 അടി മുകളിലെ ബേസ് കാമ്പില്‍ വിശ്രമിക്കുകയായിരുന്നു സംഘം. സംഭവസ്ഥലത്തേക്ക് ഹെലികോപ്റ്റര്‍ ഇന്നു രാവിലെ പുറപ്പെട്ടു. കാല്‍നടയായി ഒരു പൊലീസ് സംഘവും പുറപ്പെട്ടിട്ടുണ്ട്. ഇവര്‍ക്ക് നാളെയോടെ മാത്രമേ അപകടസ്ഥലത്ത് എത്താന്‍ സാധിക്കുകയുള്ളൂവെന്നാണ് വിവരം.