കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച് സി.പി.എം ബ്രാഞ്ച് സെക്രട്ടറി. കണ്ണൂരിലെ കണ്ണവത്താണ് സംഭവം. തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പതിനേഴുകാരിയുടെ പരാതിയില്‍ സി.പി.എം നേതാവായ ചെറുവാഞ്ചേരി സ്വദേശി മഹേഷ് പണിക്കര്‍ക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു.

വീട്ടില്‍ വെച്ചു നടന്ന പൂജക്കിടെ പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം എടപ്പാളില്‍ ആക്രി സാധനങ്ങള്‍ ശേഖരിക്കുകയായിരുന്ന നാടോടി പെണ്‍കുട്ടിയും സി.പി.എം നേതാവിന്റെ ആക്രമണത്തിനിരയായിരുന്നു. മുന്‍ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം നേതാവുമായ രാഘവനാണ് പെണ്‍കുട്ടിയെ കൈയേറ്റം ചെയ്തിരുന്നത്.