കൊച്ചി: നടന്‍ ടൊവിനോ തോമസിന് കോവിഡ് സ്ഥിരീകരിച്ചു. സോഷ്യല്‍ മീഡിയയിലൂടെയാണ് കോവിഡ് പോസിറ്റീവ് ആയ കാര്യം ടൊവിനോ അറിയിച്ചത്. ഇപ്പോള്‍ ഐസൊലേഷനില്‍ ആണെന്നും കുറച്ച് ദിവസത്തിനകം തിരികെ എത്തുവാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു

 

‘ ഹലോ, കോവിഡ് പോസിറ്റീവ് ആയിരിക്കുന്നു. ഇപ്പോള്‍ ഐസൊലേഷനിലാണ്. രോഗലക്ഷണങ്ങള്‍ ഒന്നുംതന്നെയില്ല. എനിക്ക് സുഖമാണ്. കുറച്ച് ദിവസം ക്വാറന്റീനില്‍ ആയിരിക്കും. കുറച്ച് ദിവസത്തിനകം മടങ്ങിയെത്തുകയും നിങ്ങളെയെല്ലാം രസിപ്പിക്കുകയും ചെയ്യും. എല്ലാവരും സുരക്ഷിതമായി തുടരുക . ഉടന്‍ മടങ്ങിയെത്തും’.