കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തോല്‍പിച്ച് ജിറോണ എഫ്.സി ലാലിഗ വേള്‍ഡ് കിരീടം സ്വന്തമാക്കി. ആദ്യ പകുതിയില്‍ ഒരു ഗോള്‍ വഴങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം പകുതിയില്‍ നാല് ഗോളുകള്‍ വഴങ്ങിയാണ് പരാജയപ്പെട്ടത്.

എറിക് മോര്‍ട്ടസ് (42), പെഡ്രോ പോറോ (54), അലക്‌സ് ഗ്രാനല്‍ (57), അഡയ് ബെനിറ്റസ് (75), അലക്‌സ് ഗാര്‍ഷിയ (91) എന്നിവരാണ് ഗോള്‍ നേടിയത്. മെല്‍ബണ്‍ സിറ്റിയെ ആറ് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ ജിറോണിനെ 42 മിനിറ്റുകള്‍ പ്രതിരോധിച്ച് നിന്നതിന് ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് ആദ്യ ഗോള്‍ വഴങ്ങിയത്.