Connect with us

kerala

അമ്മയെ വെറുതെ വിടൂ ആ രോദനമെങ്കിലും കേൾക്കുന്നില്ലേ? ടി.പി ചന്ദ്രശേഖരൻ വധത്തിൻ്റെ പതിനൊന്നാം വാർഷികത്തിൽ ‘ഇരട്ടച്ചങ്ക’നെ ആസകലം വിമർശിച്ച് ഇടതു ചിന്തകൻ ജി. ശക്തിധരൻ

ടി.പി ചന്ദ്രശേഖരൻ വധത്തിൻ്റെ പതിനൊന്നാം വാർഷികത്തിൽ ഇരട്ടച്ചങ്കനെ ആസകലം വിമർശിച്ച് ഇടതു ചിന്തകൻ ജി. ശക്തിധരന്റെ ഫെയ്സ് ബുക് പോസ്റ്റ്

Published

on

ടി.പി ചന്ദ്രശേഖരൻ വധത്തിൻ്റെ പതിനൊന്നാം വാർഷികത്തിൽ ‘ഇരട്ടച്ചങ്ക’നെ ആസകലം വിമർശിച്ച് ഇടതു ചിന്തകൻ ജി. ശക്തിധരന്റെ ഫെയ്സ് ബുക് പോസ്റ്റ്. രാഷ്ട്രീയമായി വിയോജിക്കുന്നവനെ “നീ കുലം കുത്തിയാണ് എന്ന് : കരിമുദ്ര ചാർത്തി പൊതുസ്ഥലത്തു വെച്ച് ഉച്ചഭാഷിണിയിലൂടെ വിളിച്ചു പറയുക . തുടർന്ന് വിചാരണയും കുറ്റപത്രവും തെളിവെടുപ്പും വിധിയും . അതോടെ എല്ലാം അവസാനിക്കുകയാണ്.പിന്നെ അയാളുടെ നാളുകൾ എണ്ണപ്പെട്ടു എന്ന് ഓർത്താൽ മതി.അതാണ് ടിപിയുടെ കാര്യത്തിൽ സംഭവിച്ചത്.ശക്തിധരൻ കുറിക്കുന്നു.വാടക കൊലയാളികളെ കൊണ്ട് ഒരു വീരാംഗനക്ക് കൂടി ,വൈധവ്യം സമ്മാനിച്ചതോടെ ആ ദൗത്യത്തിന് പിന്നിലെ ‘ഇരട്ടച്ചങ്കൻ’ ഇരട്ടപ്പീരങ്കി വിജയം നേടി !മുഖം ഒറ്റനോട്ടത്തിൽ എത്രപണിപ്പെട്ടാലും തിരിച്ചറിയാനോ നഗ്ന നേത്രങ്ങൾക്ക് ശരീരം ഒന്നാകെ കാണാനോ ആവാത്തവിധം മനുഷ്യന്റെ പച്ചശരീരം ബീഭൽസ രൂപത്തിലാക്കണമെന്ന് വാടക കൊലയാളികളോട് ചട്ടം കെട്ടിയ ഒരുവൻ എത്ര ഉന്നത പദവിയിലിരിക്കുന്നവനാണെങ്കിലും എത്ര ചങ്കുള്ളവനാണെങ്കിലും ആ മനസിലെ കുഷ്ഠം എങ്ങിനെ മറച്ചുപിടിക്കാനാകും ? അദ്ദേഹം ചോദിക്കുന്നു.

കുറിപ്പിന്റെ പൂർണ്ണരൂപം ;

“എനിക്ക് വേണ്ടിയെങ്കിലും
അമ്മയെ വിട്ടുകൂടെ?
അമ്മയെ കൊന്നുകളയരുതേ .”

മനുഷ്യൻ പിശാചായി പരകായപ്രവേശം ചെയ്‌താൽ എന്ത് സംഭവിക്കുമെന്ന് കേരളം ലോകത്തിനു മുന്നിൽ തെളിയിച്ച ദിനമാണ്. 2012 മെയ് 4. സ്വതന്ത്ര കേരളം മുമ്പൊരിക്കലും സാക്ഷ്യം വഹിച്ചിട്ടില്ലാത്ത പൈശാചികതയുടെ കീട ഫാസിസ്റ്റ് മുഖം ജനമധ്യത്തിൽ തുറന്ന് കാട്ടപ്പെട്ട കാള രാത്രികൂടിയാണത്. . ക്രിമിനോളജിയിൽ രാക്ഷസീയമായ കൈത്തഴക്കമുള്ള വാടക കൊലയാളികൾ വീര രക്തസാക്ഷികളുടെ മണ്ണായ ഒഞ്ചിയത്തു ബോംബും കത്തിയും വടിവാളും ചുരികയും എല്ലാമായി താണ്ഡവമാടിയ ദിനം. വാടക കൊലയാളികളെ കൊണ്ട് ഒരു വീരാംഗനക്ക് കൂടി ,വൈധവ്യം സമ്മാനിച്ചതോടെ ആ ദൗത്യത്തിന് പിന്നിലെ ‘ഇരട്ടച്ചങ്കൻ’ ഇരട്ടപ്പീരങ്കി വിജയം നേടി !
മുളക്കോടി മലയിലെ രഹസ്യ താവളത്തിൽ അന്ന് കൊലയാളികളെ ഭദ്രമായി പാർപ്പിച്ചു എന്ന സന്ദേശം കിങ്കരന്മാരിൽ നിന്ന് കേട്ടശേഷമാണ് ഇരട്ടചങ്കൻ ആ രാത്രി കിടപ്പറയിലെത്തിയത് . കപ്പലുകൾ മുക്കുന്ന കൊടുങ്കാറ്റിനെ പിടിച്ചുകെട്ടുന്ന ക്യാപറ്റൻ അതോടെ കേരളത്തിന്റെയും ‘ക്യാപ്റ്റ’നെന്ന അപരനാമം സ്വയം വരിച്ചു.
ഇതുപോലൊരു അഹങ്കാരിയായ അരിച്ചെമ്പനെ തളയ്ക്കാൻ കയ്യൂക്കുള്ളവർ നാട്ടിൽ ഇല്ലാഞ്ഞിട്ടല്ല. ഒരു മനുഷ്യനിലെ കൊടും ക്രൂരത പരമകാഷ്ഠയിൽ എത്തിപ്പോയെങ്കിൽ അയാളെ മറ്റേതെങ്കിലും പ്ലാനറ്റിലേക്ക് വിടുകയല്ല വേണ്ടത്. ഭൂമിയിൽ തന്നെ തളച്ചിട്ട് കെട്ടു കെട്ടു നാറി മണ്ണിൽ അടിയുന്നത് തന്നെ കാണണം. .മുഖം ഒറ്റനോട്ടത്തിൽ എത്രപണിപ്പെട്ടാലും തിരിച്ചറിയാനോ നഗ്ന നേത്രങ്ങൾക്ക് ശരീരം ഒന്നാകെ കാണാനോ ആവാത്തവിധം മനുഷ്യന്റെ പച്ചശരീരം ബീഭൽസ രൂപത്തിലാക്കണമെന്ന് വാടക കൊലയാളികളോട് ചട്ടം കെട്ടിയ ഒരുവൻ എത്ര ഉന്നത പദവിയിലിരിക്കുന്നവനാണെങ്കിലും എത്ര ചങ്കുള്ളവനാണെങ്കിലും ആ മനസിലെ കുഷ്ഠം എങ്ങിനെ മറച്ചുപിടിക്കാനാകും ?
രാഷ്ട്രീയമായി വിയോജിക്കുന്നവനെ “നീ കുലം കുത്തിയാണ് എന്ന് : കരിമുദ്ര ചാർത്തി പൊതുസ്ഥലത്തു വെച്ച് ഉച്ചഭാഷിണിയിലൂടെ വിളിച്ചു പറയുക . തുടർന്ന് വിചാരണയും കുറ്റപത്രവും തെളിവെടുപ്പും വിധിയും . അതോടെ എല്ലാം അവസാനിക്കുകയാണ്.പിന്നെ അയാളുടെ നാളുകൾ എണ്ണപ്പെട്ടു എന്ന് ഓർത്താൽ മതി.അതാണ് ടിപിയുടെ കാര്യത്തിൽ സംഭവിച്ചത്!. .
കമ്മ്യുണിസ്റ്റുകാർ രാഷ്ട്രീയ സംശുദ്ധി കൈവെടിയരുത്, അത് മുറുകെപ്പിടിക്കണം എന്ന് പാർട്ടിയുടെ സ്ഥാപകൻ പറയുന്നത്, പാർട്ടി മേധാവിയായ തന്നെ അട്ടിമറിക്കാൻ ലക്ഷ്യം വെച്ചാണെന്ന് തോന്നിപ്പോകുമ്പോഴാണ് ആ സ്ഥാപകൻ ബക്കറ്റിലെ തിരയും പാർട്ടിയിലെ ജീർണ്ണതയുടെ അധീശത്വം വഹിക്കുന്നവന് കടലിലെ തിരയുമാണെന്ന് സ്വയം വീമ്പടിക്കുന്നത് .. അതാണ് വി എസിന്റെയും രാഷ്ട്രീയ പതനത്തിന് കാരണം.
കുലംകുത്തിയുടെ അന്ത്യനിമിഷങ്ങൾ എങ്ങിനെയായിരിക്കണം എന്ന് സ്റ്റാലിന്റെ മസ്തിഷ്ക്കം ബുദ്ധിപരമായി ഭുജിച്ചിട്ടുള്ളവർക്ക് മനഃപാഠമാണ്. .ആ അളവുകോൽ വെച്ച് സ്വന്തം ബുദ്ധിയെ തടങ്കലിൽ വെച്ചുകാണിക്കുന്നവർക്കാണ് ഇവിടെ സ്ഥാനമാനങ്ങൾ. ദുഷ്ടതകളുടെ ഒരു സമാഹാരമാണത് . .
ആ ഹീനകൃത്യം ചെയ്യാൻ മുട്ടാളന്മാരായ കൊലയാളികളെ തെരെഞ്ഞുപിടിച്ചു കണ്ടെത്തിയവരുടെ നൃശംസത കഴിഞ്ഞ 11 വർഷം കൊണ്ട് കൂടുതൽ ഊറ്റം കൊണ്ടത് കണ്ടിട്ടാവാം
സംഭവം നടക്കുമ്പോൾ 17 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ടിപിയുടെ മകൻ നന്ദു ഒന്നരമാസം മുമ്പ് തുറന്ന അഭ്യർഥനയിലൂടെ പൊതുസമൂഹത്തോട് തന്റെ മനസിലെ നൊമ്പരങ്ങൾ പങ്ക് വെച്ചത്. . .അച്ഛനെ ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തവരാണ് ഏകഛത്രാധിപതിയുടെ അഭീഷ്ടപ്രകാരം വെട്ടിമുറിച്ചു പല പല കഷണങ്ങളാക്കിയതെന്ന് മകനറിയാം. , അമ്മയെയും അതേരീതിയിൽ വകവരുന്നുമെന്ന മുന്നറിയിപ്പുകൾ കത്തുകളിലൂടെയും സന്ദേശങ്ങളിലൂടെയും ലഭിക്കുമ്പോൾ ആ കുരുന്നു മനസ് പരിഭ്രാന്തമായിട്ടുണ്ടാകും. . അമ്മയും കൂടി കൊല്ലപ്പെട്ടാൽ തന്റെ ഭാവി എന്തെന്ന് ചിന്തിച്ചുപോകുക സ്വാഭാവികം. അതുകൊണ്ടാകും ടിപിയുടെ ഏക മകൻ നന്ദു ഹൃദയസ്പൃക്കായ ഒരു അഭ്യർത്ഥന ഒന്നരമാസം മുമ്പ് കേരളസമൂഹത്തോടു നടത്തിയത്. ആരാണ് തന്റെ ശത്രുവെന്നും അച്ഛനെ കൊല്ലിച്ചതാരെന്നും നന്ദുവിനറിയാം. ‘അമ്മ തന്നെ എത്രയോവട്ടം ഒരു മറയുമില്ലാതെ വെട്ടിത്തുറന്ന് പറഞ്ഞതല്ലേ? അതുകൊണ്ടാണ് ചുരുങ്ങിയ വാക്കുകളിൽ ആണെങ്കിലും അർത്ഥപൂർണ്ണമായ കത്ത് ഹൃദയത്തിൽ നിന്ന് ഒഴുകി വരുന്ന ഭാഷയിൽ എഴുതിയത്. അതിലെ വാക്കുകൾ അവസാനിക്കുന്നത് ഇപ്രകാരമാണ് : “എനിക്ക് വേണ്ടിയെങ്കിലും അമ്മയെ വിട്ടുകൂടെ .എന്റെ അച്ഛന്റെ ഓർമ്മയിൽ ജീവിക്കാൻ എനിക്ക് അമ്മയെ വേണം .കൊന്നുകളയരുത്.”

ഈ രക്തസാക്ഷിത്വത്തിന്റെ പതിനൊന്നാം വാർഷി കത്തിൽ. ഒരു നിയമസഭാ അംഗം കൂടിയായ ഒരമ്മയുടെ ജീവനുവേണ്ടി ഭൂമിയിലെ രാക്ഷസക്കൂട്ടത്തോടു ലോകം എന്തെന്ന് തിരിച്ചറിയാൻ പാകമായിട്ടില്ലാത്ത ഒരു കുരുന്ന് മനസ്സ് വെന്തുരുകി കൈകൂപ്പി യാചിക്കുകയാണ്. വിഹ്വലതയാർന്ന അവന്റെ മുഖത്ത് ഘനീഭവിച്ചു നിൽക്കുന്ന ദുഃഖം കേരളം കാണുന്നില്ലേ? കേരളമേ ലജ്ജിച്ചു; തലതാഴ്ത്തൂ. എന്നേ പറയാനുള്ളൂ,

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മാനന്തവാടിയില്‍ യുവതിയെ ആണ്‍ സുഹൃത്ത് കുത്തിക്കൊന്നു

കൊലക്ക് ശേഷം ആണ്‍ സുഹൃത്ത് ഓടി രക്ഷപെട്ടു

Published

on

വയനാട് മാനന്തവാടിയില്‍ യുവതിയെ ആണ്‍ സുഹൃത്ത് കുത്തിക്കൊന്നു. വാകേരി സ്വദേശി പ്രവീണയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ യുവതിയുടെ കുട്ടിക്ക് പരിക്കേറ്റു. ഒരു കുട്ടിയെ കാണാനില്ല, ഈ കുട്ടിയെ കണ്ടെത്താന്‍ തിരച്ചില്‍ നടക്കുകയാണ്.

കൊലക്ക് ശേഷം ആണ്‍ സുഹൃത്ത് ഓടി രക്ഷപെട്ടു. ഇയാള്‍ക്കായും തെരച്ചില്‍ നടക്കുന്നുണ്ട്.

Continue Reading

kerala

പാലക്കാട് വീടിനുമുകളില്‍ മരം വീണ് നാലുപേര്‍ക്ക് പരിക്ക്

പാറുവിന്റെ പരിക്ക് ഗുരുതരമാണ്.

Published

on

പാലക്കാട് മരം വീണ് വീട് തകര്‍ന്ന് നാലുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി വാരുകുന്ന് പാറു (80), മകന്‍ മണികണ്ഠന്‍ (50), മണികണ്ഠന്റെ ഭാര്യ ജയശ്രീ (43), മകന്‍ ജോമേഷ് (23), ജ്യോതിഷ് (14 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വീട്ടില്‍ ഉണ്ടായിരുന്ന മറ്റൊരു മകന്‍ ജോനേഷ് (20) പരിക്കില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

ശക്തമായ മഴയില്‍ വീടിന് സമീപത്തുള്ള പുളിമരം കടപുഴകി വീടിനുമുകളില്‍ വീഴുകയായിരുന്നു. പരിക്കേറ്റവരെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാറുവിന്റെ പരിക്ക് ഗുരുതരമാണ്.

Continue Reading

kerala

കായല്‍ നീന്തി കടക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് 38 കാരന്‍ മരിച്ചു

കോളരിക്കല്‍ സ്വദേശി അനീഷ് ആണ് മരിച്ചത്.

Published

on

എറണാകുളത്ത് ഒഴുക്കില്‍പ്പെട്ട് 38 കാരന്‍ മരിച്ചു. വടുതലയില്‍ ആണ് അപകടമുണ്ടായത്. കോളരിക്കല്‍ സ്വദേശി അനീഷ് ആണ് മരിച്ചത്.

ഇന്ന് വൈകിട്ടായിരുന്നു അപകടമുണ്ടായത്. കായല്‍ നീന്തി കടക്കുന്നതിനിടെ അനീഷ് ഒഴുക്കില്‍പ്പെടുകയായിരുന്നു. സ്‌കൂബ സംഘം എത്തിയാണ് മൃതദേഹം മുങ്ങിയെടുത്തത്.

Continue Reading

Trending