ഹൈദരാബാദ്: ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിയ ആംബുലന്‍സിന് വഴി കാണിക്കാന്‍ പൊലീസുകാരന്‍ ഓടിയത് രണ്ട് കിലോമീറ്റര്‍. ഹൈദരാബാദ് കോട്ടിയിലാണ് സംഭവം. ഗുരുതരാവസ്ഥയിലായ രോഗിയുമായെത്തിയ ആംബുലന്‍സ് ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് പൊലീസുകാരന്‍ വഴികാട്ടിയായി ആംബുലന്‍സിന് മുന്നില്‍ നീങ്ങുകയായിരുന്നു. ഇത് ട്രാഫിക് കോണ്‍സ്റ്റബിളിള്‍ ജി.ബാബ്ജിയാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ആംബുലന്‍സിലുള്ള ആരോ ആണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്.

https://twitter.com/AddlCPTrHyd/status/1323994304155541507

കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നതെങ്കിലും ബാബ്ജി ഓടുന്ന വീഡിയോ രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് വൈറലായത്. നിരവധിപേര്‍ പൊലീസുകാരനെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്.