Connect with us

crime

ഇന്നു മുതല്‍ ലെയ്ന്‍ ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ; ശ്രദ്ധിക്കേണ്ട നിയമങ്ങള്‍

ലെയ്ന്‍ ട്രാഫിക് നിയമലംഘത്തിന് ഇന്നുമുതല്‍ പിഴ ഈടാക്കുമെന്ന് ഗതാഗത കമ്മീഷ്ണര്‍ എസ്.ശ്രീജിത്ത് വ്യക്തമാക്കി

Published

on

ലെയ്ന്‍ ട്രാഫിക് നിയമലംഘത്തിന് ഇന്നുമുതല്‍ പിഴ ഈടാക്കുമെന്ന് ഗതാഗത കമ്മീഷ്ണര്‍ എസ്.ശ്രീജിത്ത് വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ആയിരത്തിലേറെ ലംഘനങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് നടപടി ശക്തമാക്കിയത്. റോഡ് സുരക്ഷാവാരാചരണവും ഇന്നു തുടങ്ങുന്നതിനാല്‍ മറ്റുള്ള ലംഘനങ്ങള്‍ക്കെതിരെയും കര്‍ശനമായ പരിശോധനയും നടപടിയും ഉണ്ടാകും. ‘ഹെല്‍മറ്റ് വയ്ക്കാത്തത് ഉള്‍പ്പെടെ ചെറിയ ലംഘനങ്ങളായാണ് ആളുകള്‍ കാണുന്നത്. എന്നാല്‍ 54 ശതമാനം മരണങ്ങള്‍ക്കും കാരണം ഹെല്‍മറ്റ് വയ്ക്കാത്തതാണ്. ലെയ്ന്‍ ട്രാഫിക് ലംഘനത്തിലൂടെ ഏകദേശം 37 ശതമാനം അപകടങ്ങള്‍ ഉണ്ടാകാറുണ്ട്. ചെറിയ ലംഘനങ്ങള്‍ തടയുന്നത് കര്‍ശനമായി നടപ്പാക്കാന്‍ ഈ വിവരം ഉപയോഗിക്കുകയാണെന്ന്.’-എസ്. ശ്രീജിത്ത് പറഞ്ഞു.

ലെയ്ന്‍ ട്രാഫിക് നിയമങ്ങള്‍ / നിര്‍ദേശങ്ങള്‍

1. നാലുവരി / ആറുവരിപ്പാതകളില്‍ വലിയ വാഹനങ്ങള്‍, ഭാരം കയറ്റിയ വാഹനങ്ങള്‍, വേഗം കുറഞ്ഞ വാഹനങ്ങള്‍ എന്നിവ റോഡിന്റെ ഇടതുവശം ചേര്‍ന്നു മാത്രമെ പോകാവൂ.

2. വലതുവശത്തെ ട്രാക്ക് നിശ്ചിത വേഗത്തില്‍ പോകുന്നവര്‍ക്കു മറ്റുവാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്യാനും മാത്രം.

3. ലെയ്ന്‍ മാറുമ്പോള്‍ സിഗ്നലുകള്‍ ഉപയോഗിക്കുക.

4. റോഡിന്റെ വലതുവശത്തെ ലെയ്‌നില്‍ ഒരുകാരണവശാലും വാഹനം നിര്‍ത്തിയിടരുത്.

5. റോഡിന്റെ ഇടതുവശത്ത് അനധികൃത പാര്‍ക്കിങ് പാടില്ല.

crime

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട മോട്ടോര്‍ ബൈക്കിന് തീയിട്ടു

പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം

Published

on

കോഴിക്കോട് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട മോട്ടോര്‍ ബൈക്ക് സാമൂഹ്യ വിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചു. അരൂര്‍ പെരുമുണ്ടശേരി സുധീഷിന്റെ പാഷന്‍ പ്ലസ് ബൈക്കിനാണ് വീട്ടുമുറ്റത്ത് നിന്നും മാറ്റി കൊണ്ടുപോയി തീയിട്ട് നശിപ്പിച്ചത്. പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. സുധീഷിന്റെ പരാതിയില്‍ നാദാപുരം സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.

Continue Reading

crime

മൊബൈല്‍ ഫോണ്‍ വാങ്ങിയതിന്റെ തിരിച്ചടവ് മുടങ്ങി; ഫിനാന്‍സുകാരുടെ ഭീഷണിയെ തുടര്‍ന്ന് വീട്ടമ്മ ആത്മഹത്യ ചെയതതായി പരാതി

014 രൂപ മുടക്കം വരുത്തിയതിന്റെ പേരിലാണ് ഭീഷണിയെന്ന് കുടുംബാംഗങ്ങള്‍ പറയുന്നത്

Published

on

മൊബൈല്‍ ഫോണ്‍ വാങ്ങിയതിന്റെ തിരിച്ചടവ് മുടങ്ങിയതിന് ഫിനാന്‍സുകാരുടെ ഭീഷണി മൂലം വീട്ടമ്മ ആത്മഹത്യ ചെയ്തതായി പരാതി. പാലക്കാട് സ്വദേശിനി പത്മാവതിയാണ് മരിച്ചത്. പത്മവതിയെ തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ ഫിനാന്‍സ് ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് വീട്ടമ്മ ആത്മഹത്യ ചെയ്തതെന്ന് ഇവരുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി.

2014 രൂപ മുടക്കം വരുത്തിയതിന്റെ പേരിലാണ് ഭീഷണിയെന്ന് കുടുംബാംഗങ്ങള്‍ പറയുന്നത്. ഇവരുടെ മകനാണ് 18,000 രൂപയുടെ ഫോണ്‍ വാങ്ങിയത്. പത്മാവതിയുടെ ആധാര്‍ കാര്‍ഡും മറ്റ് രേഖകളും വച്ചാണ് ഫോണ്‍ വായ്പ്പക്ക് എടുത്തത്. ഇതിനിടയില്‍ ഒരു അടവ് മുടങ്ങിയതിന്റെ പേരിലാണ് ഫിനാന്‍സ് കമ്പനിയിലെ വനിത ജീവനക്കാരി വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി പത്മവതിയുടെ കുടുംബം പറയുന്നു.

Continue Reading

crime

വനത്തില്‍നിന്ന് മരങ്ങള്‍ മുറിച്ചുകടത്തി; രണ്ടുപേര്‍ക്കെതിരെ കേസ്

സംഭവസ്ഥലത്ത് മുറിച്ചിട്ട കഷണങ്ങള്‍ മാത്രമാണ് അധികൃതര്‍ കസ്റ്റഡിയിലെടുത്തത്

Published

on

വടക്കാഞ്ചേരി കരിങ്കയം വട്ടപ്പാറ വനമേഖലയില്‍നിന്ന് ലക്ഷങ്ങളുടെ മരങ്ങള്‍ മുറിച്ചുകടത്തിയ സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ ആലത്തൂര്‍ വനം റേഞ്ച് ഓഫിസര്‍ കേസെടുത്തു. ഒരു മാസത്തോളമായി ഇവിടെനിന്ന് മരങ്ങള്‍ മുറിച്ചിട്ടുണ്ട.് കരിങ്കയം പി.ടി. സനീഷ് (39), ഷിനു ജോസഫ് (35) എന്നിവര്‍ക്കെതിരെയാണ് കേസ്.

ആലത്തൂര്‍ വനം റേഞ്ചിലെ പുഴക്കലിടം മലവാരത്തില്‍പ്പെട്ട അര ഏക്കര്‍ വനഭൂമിയില്‍നിന്നാണ് തേക്ക്, ഇരുപൂള്‍, ചടച്ചി, മരുത് തുടങ്ങി 20ളം മരങ്ങള്‍ കടത്തിയത്. ജീപ്പ്, പിക്അപ് വാന്‍ പോലുള്ള വാഹനങ്ങളിലാണ് തടി കടത്തിയത്. കടത്താന്‍ ഉപയോഗിച്ച വാഹനങ്ങള്‍ പിടികൂടിയിട്ടില്ല. സംഭവസ്ഥലത്ത് മുറിച്ചിട്ട കഷണങ്ങള്‍ മാത്രമാണ് അധികൃതര്‍ കസ്റ്റഡിയിലെടുത്തത്.

 

Continue Reading

Trending