കൊച്ചി: മുളന്തുരുത്തി റെയില്‍വേ സ്്‌റ്റേഷനു സമീപം തീവണ്ടിതട്ടി ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. കോട്ടയം ജില്ലയിലെ വെള്ളൂര്‍ ഇറുമ്പയത്ത് താമസമാക്കിയ ഉദയംപേരൂര്‍ ആമേട ഞാറ്റിയേല്‍ സച്ചിദാനന്ദന്‍(50),ഭാര്യ സുജാത(45), മകള്‍ ശ്രീലക്ഷ്മി(23)എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൂത്തമകള്‍ ജ്യോതിലക്ഷ്മിയെക്കുറിച്ച്(25)വിവരമില്ല.

മൃതദേഹങ്ങള്‍ ചിന്നിച്ചിതറിയ നിലയിലായിരുന്നു ഉണ്ടായിരുന്നത്. ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. ഇന്നലെ രാത്രി പത്തോടെ കൊച്ചുവേളി ഗുവാഹത്തി തീവണ്ടിയാണ് ഇവരെ ഇടിച്ച് തെറിപ്പിച്ചത്. റെയില്‍വേ സ്റ്റേഷനു സമീപത്തായിരുന്നു അപകടം. ആമേടയില്‍ നിന്നും നാലുവര്‍ഷം മുമ്പാണ് സച്ചിദാനന്ദനും കുടുംബവും വെള്ളൂരിലേക്ക് താമസം മാറ്റിയത്. മൃതദേഹങ്ങള്‍ പോലീസ് നടപടികള്‍ക്കുശേഷം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.