കൊച്ചി: എറണാകുളം കളമശ്ശേരിയില്‍ മെമു ട്രെയിന്‍ പാളം തെറ്റി. പാലക്കാട് എറണാകുളം മെമു സര്‍വ്വീസാണ് കളമശ്ശേരിയില്‍ പാളം തെറ്റിയത്. അപകടത്തില്‍ ആളപായമില്ല. സംഭവത്തെ തുടര്‍ന്ന് എറണാകുളത്തേക്കുള്ള ട്രെയിന്‍ ഗതാഗതം ഒരു മണിക്കൂര്‍ തടസ്സപ്പെടും. 1.45 ഓടെ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കും. പാളത്തിലെ സിഗ്‌നലിങ് പോയിന്റില്‍ അറ്റകുറ്റപ്പണി നടക്കുന്നതിടെയായിരുന്നു അപകടം. അപകട കാരണം കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമെ പറയാന്‍ കഴിയൂ എന്ന് റെയില്‍വെ ഏരിയ മാനേജര്‍ ഹരികൃഷ്ണന്‍ അറിയിച്ചു.