കഴിഞ്ഞദിവസം മരിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യയുടെ പങ്കാളി ജിജു മരിച്ചനിലയില്‍. വൈറ്റിലയിലെ വീട്ടിലാണ് ജിജുവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശിയാണ്.അനന്യയ്‌ക്കൊപ്പം താമസിച്ചിരുന്ന ജിജു ഇടപ്പള്ളിയിലെ ഫ്‌ലാറ്റില്‍ നിന്ന് പുറത്തുപോയി മടങ്ങിയെത്തിയപ്പോഴാണ് അനന്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് അനന്യയുടെ മൃതദേഹം സംസ്‌കരിച്ചത്. അനന്യയുടെ മരണവുമായി ബന്ധപ്പെട്ട് കടുത്ത മാനസികസമ്മര്‍ദത്തിലായിരുന്നു ജിജു