Connect with us

kerala

അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയ്ക്ക് ചികിത്സ ഉറപ്പാക്കും

ആനയുടെ മസ്‌തകത്തിലെ മുറിവിൽ നിന്ന് പഴുപ്പ് ഒലിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു

Published

on

തൃശൂർ അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയുടെ ചികിത്സക്കായി ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം എത്തും. കാട്ടാനയുടെ ചികിത്സയ്ക്കായി പ്രത്യേക മെഡിക്കൽ സംഘത്തെ രൂപീകരിക്കാൻ വനംവകുപ്പ് നിർദ്ദേശം നൽകി. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് നാളെ പുറത്തിറങ്ങും.ആനയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ പിടികൂടി ചികിത്സ ഉറപ്പാക്കും. മെഡിക്കൽ സംഘം രൂപീകരിച്ചാൽ രണ്ടു ദിവസത്തിനകം അരുൺ സക്കിറിയ അതിരപ്പിള്ളിയിലെത്തും.

ആനയുടെ മസ്‌തകത്തിലെ മുറിവിൽ നിന്ന് പഴുപ്പ് ഒലിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ ആരോഗ്യസ്ഥിതിയിൽ ആശങ്കയില്ലെന്നാണ് വനം വകുപ്പ് നേരത്തെ വാദിച്ചിരുന്നത്. ആനയ്ക്ക് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ചികിത്സിക്കേണ്ട സാഹചര്യം ഇല്ലെന്നുമായിരുന്നു വനം വകുപ്പ് നേരത്തെ പറഞ്ഞിരുന്നത് . അതേസമയം ആനയ്ക്ക് ശാരീരിക അവശതകളുണ്ടെന്നും വന്യജീവി സംരക്ഷക പ്രവർത്തകർ ചൂണ്ടിക്കാട്ടിയിരുന്നു.

kerala

പയ്യന്നൂരില്‍ കോടതി കെട്ടിടസമുച്ചയ നിർമാണത്തിൽ അഴിമതി; പൊതുമരാമത്തുവകുപ്പിന്‍റെ അഴിമതി അന്വേഷിക്കണമെന്ന് പൊതുതാല്പര്യ ഹര്‍ജി

ഗ്രൗണ്ട് നിലയും അതിന് മുകളിലുള്ള മൂന്ന് നിലകളുള്ള കെട്ടിടം മാത്രമാണ് നിർമിച്ചതെന്നുമാണ് പരാതി.

Published

on

കണ്ണൂർ പയ്യന്നൂർ കോടതി കെട്ടിടസമുച്ചയ നിർമാണത്തിൽ വ്യാപക അഴിമതിയും ക്രമക്കേടും നടന്നതായി ആക്ഷേപം.
അടിത്തട്ട് നിലയിലെ പാർക്കിങ് സൗകര്യമുൾപ്പെടെ ആറുനില കെട്ടിടമാണ് അടങ്കലിൽ ഉണ്ടായിരുന്നത്. എന്നാൽ, അഞ്ചാമത്തെയും ആറാമത്തെയും നിലകൾ നിർമാണത്തിൽനിന്ന് ഒഴിവാക്കി. ഗ്രൗണ്ട് നിലയും അതിന് മുകളിലുള്ള മൂന്ന് നിലകളുള്ള കെട്ടിടം മാത്രമാണ് നിർമിച്ചതെന്നുമാണ് പരാതി. പൊതുമരാമത്തുവകുപ്പും കരാറുകാരും ചേർന്ന് നടത്തിയ ക്രമക്കേടും അഴിമതിയും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹർജി ഹൈക്കോടതിയിൽ.

പയ്യന്നൂർ കോടതി കെട്ടിട സമുച്ചയ നിർമ്മാണത്തിൽ വ്യാപക അഴിമതിയും ക്രമക്കേടും നടന്നതായാണ് ആക്ഷേപം ഉയരുന്നത്. അടിത്തട്ട് നിലയിലെ പാർക്കിങ് സൗകര്യമുൾപ്പെടെ ആറുനില കെട്ടിടമാണ് അടങ്കലിൽ ഉണ്ടായിരുന്നത്. പാർക്കിങ്ങിനുള്ള അടിത്തറയുടെ നിർമാണത്തിനുമാത്രം ഒരുകോടി രൂപയോളം ചെലവ് വരുമെന്നാണ് കണക്കുകൂട്ടിയത്. എന്നാൽ, അഞ്ചാമത്തെയും ആറാമത്തെയും നിലകൾ നിർമാണത്തിൽനിന്ന് ഒഴിവാക്കി ഗ്രൗണ്ട് നിലയും അതിനുമുകളിലുള്ള മൂന്ന് നിലകളുള്ള കെട്ടിടം മാത്രമാണ് നിർമിച്ചതെന്നുമാണ് ആക്ഷേപം.

യഥാർഥ അടങ്കലിൽ 84 ലക്ഷം രൂപ ചെലവിലുള്ള രണ്ട് ലിഫ്റ്റുകൾ അനുവദിച്ചിരുന്നു. എന്നാൽ ഈ ലിഫ്റ്റുകൾ ഒഴിവാക്കി ഫണ്ട് ദുരുപയോഗം ചെയ്‌തതായും പരാതി ഉയരുന്നുണ്ട്.ലിഫ്റ്റും അഗ്നിശമന സംവിധാനങ്ങളും ഇല്ലാത്തതിനാൽ നഗരസഭ ഒക്യുപൻസി സർട്ടിഫിക്കറ്റ് നൽകാൻ വിസമ്മതിച്ച അവസ്ഥയാണുള്ളത്.

നിർമ്മാണത്തിലെ ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പയ്യന്നൂർ കോടതിയിലെ അഭിഭാഷകർ ചേർന്ന്
പയ്യന്നൂർ കോടതി കോംപ്ലക്‌സ് പ്രൊട്ടക്ഷൻ ഫോറം രൂപികരിച്ചു. ഇവരാണ് ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി നൽകിയത്. ചെയർമാൻ അഡ്വ. പ്രഭാകരൻ, അഡ്വ. ടി.വി. ജയകുമാർ മുഖേനയാണ് ഹൈക്കോടതിയെ സമീപിച്ചത്.
കെട്ടിട നിർമാണത്തിൽ ക്രമക്കേടും അഴിമതിയും നടന്നതായി ഹർജിയിൽ പറയുന്നു.അന്വേഷിക്കണമെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജിയിൽ സംസ്ഥാന അറ്റോർണിയിൽ നിന്ന് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടു.

Continue Reading

kerala

തിരുവനന്തപുരത്ത് ലഹരി കേസ് പ്രതി എസ്.ഐയെ കുത്തി

പൂജപ്പുര എസ്. ഐ സുധീഷിന്റെ കൈയിലാണ് തിരുമല സ്വദേശി ശ്രീജിത്ത് ഉണ്ണി കുത്തി പരിക്കേല്‍പ്പിച്ചത്

Published

on

തിരുവനന്തപുരത്ത് ലഹരി കേസ് പ്രതി എസ്.ഐയെ ആക്രമിച്ചു. പൂജപ്പുര എസ്. ഐ സുധീഷിന്റെ കൈയിലാണ് തിരുമല സ്വദേശി ശ്രീജിത്ത് ഉണ്ണി കുത്തി പരിക്കേല്‍പ്പിച്ചത്. ഇയാള്‍ ആക്രമിച്ചതിന് ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ ലഹരി ഉപയോഗിക്കുന്നത് അറിഞ്ഞ് സ്ഥലത്തെത്തിയതാണ് പൊലീസ് സംഘം.

ഇന്നലെ രാത്രി പത്തരമണിയോടെയായിരുന്നു ആക്രമണം.പ്രതി മദ്യപിച്ച് ബഹളം വെക്കുകയായിരുന്നു. ഇയാളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ എസ്‌ഐയുടെ വയറിന് കുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ചപ്പോഴാണ് എസ്‌ഐയുടെ കൈക്ക് കുത്തേറ്റത്. തുടര്‍ന്ന് പ്രതി ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ സുധീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ശ്രീജിത്ത് ഉണ്ണിക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

കരുനാഗപ്പള്ളി കൊലപാതകം; പ്രതികളെ പിടി കൂടാനാകാതെ പൊലീസ്

വയനകം ഗുണ്ടാസംഘമാണ് കൊലപാതകത്തിനും അതിന് ശേഷം ഉണ്ടായ അക്രമത്തിനും പിന്നിലെന്ന് ഇന്നലെ പോലീസ് പറഞ്ഞിരുന്നു

Published

on

കൊല്ലം കരുനാഗപ്പള്ളിയില്‍ ഗുണ്ടാ നേതാവ് സന്തോഷിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ പിടി കൂടാന്‍ കഴിയാതെ പൊലീസ്. സംഭവം നടന്ന് ഒരു ദിവസം പിന്നിടുമ്പോഴും പ്രതികളെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. അതേസമയം കൊല്ലപ്പെട്ട സന്തോഷിന്റെ സംസ്‌കാരം ഇന്ന് നടന്നേക്കും. ഇതേ സംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അനീറിന്റെ വിശദമൊഴിയും ഇന്ന് പ്രത്യേക സംഘം രേഖപ്പെടുത്തും.

വയനകം ഗുണ്ടാസംഘമാണ് കൊലപാതകത്തിനും അതിന് ശേഷം ഉണ്ടായ അക്രമത്തിനും പിന്നിലെന്ന് ഇന്നലെ പോലീസ് പറഞ്ഞിരുന്നു. ഇന്നലെ പുലര്‍ച്ചെയായിരുന്നു കൊലപാതകം. ഗുണ്ടാ നേതാവായ സന്തോഷിനെ കാറിലെത്തിയ 4 അംഗ സംഘം വീട്ടില്‍ കയറി കൊലപ്പെടുത്തുകയായിരുന്നു. സന്തോഷിനെ കൊലപ്പെടുത്തിയ ശേഷം വവ്വാക്കാവില്‍ എത്തിയ കൊലയാളി സംഘം അനീറെന്ന യുവാവിനെയും വെട്ടിപരുക്കേല്‍പ്പിച്ചു. ഇതിന് പിന്നാലെ ഒളിവില്‍ പോയ സംഘം വയനകത്ത് കാര്‍ ഉപേക്ഷിച്ച് പൊലീസിനെ കബളിപ്പിച്ച് കടന്ന് കളഞ്ഞു.

Continue Reading

Trending