ബീജിങ്: തട്ടിപ്പുകേസില്‍ കോടതിയില്‍ വിചാരണ നേരിടുന്ന സ്ത്രീയുടെ വിശന്നുവലഞ്ഞ കുഞ്ഞിനെ മുലയൂട്ടുന്ന പൊലീസ് ഉദ്യോഗസ്ഥയുടെ ചിത്രം അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിക്കുന്നു. ചൈനയിലെ ഷാന്‍സി ജിന്‍സോങ് ഇന്റര്‍മീഡിയറ്റ് പീപ്പിള്‍സ് കോടതിയിലാണ് സംഭവം.

നാലുമാസം പ്രായമുള്ള കുഞ്ഞിനെ പൊലീസ് ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ചാണ് യുവതി വിചാരണക്കായി കോടതിക്കുള്ളില്‍ കയറിയത്. കുറച്ചു കഴിഞ്ഞപ്പോള്‍ കുഞ്ഞ് വിശന്നു കരയാന്‍ തുടങ്ങി. കരച്ചിലടക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ആവുന്നതെല്ലാം ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ഹവോലീന എന്ന ഉദ്യോഗസ്ഥ കുഞ്ഞിന്റെ അമ്മയുടെ അനുവാദം വാങ്ങിയ ശേഷം കോടതിയിലെ ഒരു മുറിയില്‍ ഇരുന്ന് മുലയൂട്ടി. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഈ ചിത്രം ലക്ഷണക്കിന് ആളുകളാണ് ഷെയര്‍ ചെയ്തത്.