kerala

ആദിവാസി പൊലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യ: ഏഴ് ഉദ്യോഗസ്ഥര്‍ക്കെതിരെ കുറ്റപത്രം

By webdesk17

September 20, 2025

പാലക്കാട്: കല്ലേക്കാട് എ.ആര്‍. ക്യാമ്പിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ എന്‍. കെ. കുമാറിന്റെ ആത്മഹത്യക്കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. ഡെപ്യൂട്ടി കമാന്‍ഡന്റ് ഉള്‍പ്പെടെ ഏഴ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സംഭവത്തില്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് ഡെപ്യൂട്ടി കമാന്‍ഡന്റ് എല്‍ സുരേന്ദ്രന്‍ , സീനിയര്‍ പൊലീസ് ഓഫീസര്‍ മുഹമ്മദ് ആസാദ് , എ എസ് ഐ എം റഫീഖ് , സിപിഒ മാരായ കെ വൈശാഖ് , സി മഹേഷ് , വി ജയേഷ് എന്നിവര്‍ക്ക് എതിരെയാണ് കുറ്റപത്രം.

2019 ജൂലൈ 25-ന് കുമാറിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സഹപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുള്ള ജാതി അവഹേളനവും മാനസിക പീഡനവുമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുറ്റപത്രത്തിലെ കണ്ടെത്തല്‍.

കുമാറിന് അനുവദിച്ചിരുന്ന ക്വാര്‍ട്ടേഴ്‌സില്‍ നിന്നും സാധനങ്ങള്‍ മാറ്റി, ജോലിക്ക് ഹാജരാകുന്നില്ലെന്ന വ്യാജ റിപ്പോര്‍ട്ട് നല്‍കിയതും അദ്ദേഹത്തിന് നേരെയുള്ള സമ്മര്‍ദ്ദം വര്‍ധിപ്പിച്ചുവെന്ന് അന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

മണ്ണാര്‍ക്കാട് എസി-എസ്ടി കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അട്ടപ്പാടിയിലെ കുന്നംചാള ആദിവാസി ഉന്നയിലാണ് മരിച്ച കുമാറിന്റെ വീട്.