News
ശ്രീജേഷിന് ആദരവ് , 16ാംനമ്പര്‍ ജഴ്‌സി പിന്‍വലിച്ച് ഹോക്കി ഇന്ത്യ; ഇങ്ങനെയൊന്ന് ചരിത്രത്തിലാദ്യം
പാരിസിലും മുന്നെ ടോക്കിയോയിലും നടന്ന ഒളിമ്പിക്‌സുകളില്‍ ഇന്ത്യയുടെ വെങ്കല മെഡല്‍ നേട്ടത്തില്‍ പ്രധാനിയാവാന്‍ ഇന്ത്യന്‍ വന്‍മതിലിന് കഴിഞ്ഞിരുന്നു

പാരീസ് ഒളിമ്പിക്സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍കീപ്പര്‍ പി. ആര്‍ ശ്രീജേഷിന് രാജ്യത്തിന്‍റെ ആദരം. മലയാളി ഗോള്‍ കീപ്പര്‍ ധരിച്ചിരുന്ന ജഴ്‌സി പിന്‍വലിക്കാന്‍ ഹോക്കി ഇന്ത്യ തീരുമാനിച്ചു. പാരിസ് ഒളിമ്പിക്‌സോടെ വിരമിക്കല്‍ പ്രഖ്യാപിച്ച ശ്രീജേഷ്, രണ്ട് പതിറ്റാണ്ടോളം 16-ാം നമ്പർ ജഴ്‌സി ധരിച്ചാണ് കളിച്ചത്. പാരിസിലും മുന്നെ ടോക്കിയോയിലും നടന്ന ഒളിമ്പിക്‌സുകളില്‍ ഇന്ത്യയുടെ വെങ്കല മെഡല്‍ നേട്ടത്തില്‍ പ്രധാനിയാവാന്‍ ഇന്ത്യന്‍ വന്‍മതിലിന് കഴിഞ്ഞിരുന്നു.
പിആര്‍ ശ്രീജേഷ് ദേശീയ ജൂനിയർ ഹോക്കി ടീമിന്‍റെ പരിശീലകനാകുമെന്നു ഹോക്കി ഇന്ത്യ സെക്രട്ടറി ജനറൽ ഭോല നാഥ് സിങ് അറിയിച്ചിട്ടുണ്ട്. ‘ശ്രീജേഷ് ഇപ്പോൾ ജൂനിയർ ടീമിന്‍റെ പരിശീലകനാകാൻ പോവുകയാണ്.
സീനിയർ ടീമില്‍ നിന്ന് ഞങ്ങൾ 16-ാം നമ്പർ ജഴ്‌സി പിന്‍വലിക്കുന്നു. ജൂനിയർ ടീമിന്‍റെ 16-ാം നമ്പര്‍ പിന്‍വലിക്കില്ല. ജൂനിയർ ടീമിൽ ശ്രീജേഷ് മറ്റൊരു പിആര്‍ ശ്രീജേഷിനെ രൂപപ്പെടുത്തും. ആ പ്ലേയര്‍ 16-ാം നമ്പർ ജേഴ്‌സി ധരിക്കും.’- ഭോല നാഥ് സിങ് പറഞ്ഞു.
ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പത്ത് പേരായി ചുരുങ്ങിയിട്ടും ബ്രിട്ടനെതിരെ ഇന്ത്യ വിജയം പിടിച്ചത് മലയാളി കൂടിയായ ശ്രീജേഷിന്‍റെ നിശ്ചയദാര്‍ഢ്യം ഒന്ന് കൊണ്ട് മാത്രമാണ്. വെങ്കല മെഡല്‍ പോരാട്ടത്തില്‍ സ്പെയിനിനെതിരെയും ശ്രീജേഷ് നിര്‍ണായക സെവുകളുമായി കളംനിറഞ്ഞു. ഒളിമ്പിക്സോടെ ഹോക്കിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ശ്രീജേഷ് ഇന്ത്യന്‍ ഹോക്കിയുടെ ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഗോള്‍കീപ്പറാണ്.
News
ആണ്‍സുഹൃത്തുമായി സംസാരിച്ചതിന് പരസ്യമായി ചോദ്യം ചെയ്തു; കണ്ണൂരില്‍ യുവതി ജീവനൊടുക്കി
മൂന്ന് പേര്‍ അറസ്റ്റില്‍

കണ്ണൂരിലെ കായലോട്ടില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കായലോട് പറമ്പായിലെ റസീനയുടെ മരണത്തില്‍ പറമ്പായി സ്വദേശികളായ വി.സി.മുബഷിര്‍, കെ.എ.ഫൈസല്‍, വി.കെ.റഫ്‌നാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച വൈകീട്ട് യുവതി സുഹൃത്തിനോട് സംസാരിച്ചുനില്‍ക്കുന്നത് അറസ്റ്റിലായവര്‍ ഉള്‍പ്പെടെയുള്ള സംഘം ചോദ്യം ചെയ്തു. യുവതിയെ വീട്ടിലേക്ക് പറഞ്ഞയച്ചശേഷം സുഹൃത്തിനെ സംഘം കൈയ്യേറ്റം ചെയ്യുകയും ചെയ്തു. സമീപത്തെ മൈതാനത്തിലെത്തിച്ച് യുവാവിനെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചതായാണ് വിവരം.
സുഹൃത്തിന്റെ കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണും ടാബും പ്രതികള്‍ കൈക്കലാക്കുകയും ചെയ്തു. പിന്നാലെ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യാകുറിപ്പിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പറമ്പായി സ്വദേശികളായ എം.സി. മന്‍സിലില്‍ വി.സി. മുബഷീര്‍ (28), കണിയാന്റെ വളപ്പില്‍ കെ.എ. ഫൈസല്‍ (34), കൂടത്താന്‍കണ്ടി ഹൗസില്‍ വി.കെ. റഫ്‌നാസ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആത്മഹത്യക്കുറിപ്പില്‍നിന്ന് കിട്ടിയ സൂചനയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
കൂടുതല്‍ പ്രതികളുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
kerala
പാലക്കാട് പാരസെറ്റമോളില്‍ കമ്പി കഷ്ണം കണ്ടെത്തിയ സംഭവം; ജീവനക്കാരുടെ മൊഴിയെടുത്തു
ഡിഎംഒയുടെ നിര്‍ദേശ പ്രകാരം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരാണ് മൊഴി രേഖപ്പെടുത്തിയത്.

പാരസെറ്റമോളില്‍ കമ്പി കഷ്ണം കണ്ടെത്തിയ സംഭവത്തില്‍ മണ്ണാര്‍ക്കാട് ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരുടെയും നേഴ്‌സുമാരുടെയും ഫാര്‍മസിസ്റ്റിന്റെയും മൊഴി രേഖപ്പെടുത്തി. ഡിഎംഒയുടെ നിര്‍ദേശ പ്രകാരം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരാണ് മൊഴി രേഖപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ആസിഫിന്റെ മകനായി വാങ്ങിച്ച പാരസെറ്റമോളിലാണ് കമ്പി കഷ്ണം കണ്ടെത്തിയത്. പനിയെ തുടര്‍ന്ന് ഡോക്ടര്‍ പറഞ്ഞതനുസരിച്ച് പകുതി ഗുളിക കഴിക്കാന്‍ മരുന്ന് രണ്ടായി ഒടിച്ചപ്പോഴാണ് കമ്പി കണ്ടത്തിയത്.
സംഭവത്തില്‍ മരുന്ന് കമ്പനിക്കെതിരെ പരാതി നല്‍കാനിരിക്കുകയാണ് കുടുംബം. അതേസമയം നടന്നത് വലിയ അനാസ്ഥയാണെന്നും സര്‍ക്കാരിന്റെ കീഴിലുള്ള കെഎംസിഎല്‍ എന്ന കമ്പനിയാണ് മരുന്ന് നിര്‍മ്മിക്കുന്നതെന്നും നഗരസഭ ചെയര്‍മാന്‍ ഇന്നലെ പറഞ്ഞിരുന്നു.
News
ഇന്തോനേഷ്യയില്‍ വന്‍ അഗ്‌നിപര്‍വ്വത സ്‌ഫോടനം; അപായ മുന്നറിയിപ്പ്
തെക്കന്‍-മധ്യ ഇന്തോനേഷ്യയിലെ വിനോദസഞ്ചാര ദ്വീപായ ഫ്‌ലോറസിന് മുകളില്‍ 6.8 മൈല്‍ (11 കിലോമീറ്റര്‍) ചൂടുള്ള ചാരക്കൂമ്പാരം അഴിച്ചുവിട്ടതായി രാജ്യത്തെ ജിയോളജി ഏജന്‍സി അറിയിച്ചു.

ഇന്തോനേഷ്യയില്‍ വന്‍ അഗ്‌നിപര്‍വ്വത സ്‌ഫോടനം. മൗണ്ട് ലെവോട്ടോബി ലക്കി ലക്കി പര്‍വതമാണ് പൊട്ടിത്തെറിച്ചത്. തെക്കന്‍-മധ്യ ഇന്തോനേഷ്യയിലെ വിനോദസഞ്ചാര ദ്വീപായ ഫ്‌ലോറസിന് മുകളില്‍ 6.8 മൈല്‍ (11 കിലോമീറ്റര്‍) ചൂടുള്ള ചാരക്കൂമ്പാരം അഴിച്ചുവിട്ടതായി രാജ്യത്തെ ജിയോളജി ഏജന്‍സി അറിയിച്ചു.
ഉദ്യോഗസ്ഥര്‍ രാജ്യത്തെ ഏറ്റവും വലിയ അപായ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തുടര്‍ന്ന് വിനോദസഞ്ചാരികളോട് അകന്നു നില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
പിന്നാലെ ബാലിയിലേക്കും തിരിച്ചുമുള്ള നിരവധി വിമാന സര്‍വിസുകള്‍ റദ്ദാക്കി. ജക്കാര്‍ത്തയിലേക്കും ലോംബോക്കിലേക്കും ആസ്ട്രേലിയ, ചൈന, ഇന്ത്യ, മലേഷ്യ, ന്യൂസിലാന്‍ഡ്, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കുമുള്ള സര്‍വിസുകളും അവയില്‍ ഉള്‍പ്പെടുന്നു.
ആദ്യം ചെറു സ്‌ഫോടനങ്ങളും പിന്നാലെ വന്‍ സ്‌ഫോടനങ്ങളും ഉണ്ടാവുകയായിരുന്നു. രണ്ട് മണിക്കൂറിനുള്ളില്‍ 50 വരെ ചെറു സ്‌ഫോടനങ്ങള്‍ ഉണ്ടായി. തുടര്‍ന്ന് 1,584 മീറ്റര്‍ ഉയരമുള്ള ഇരട്ട അഗ്‌നിപര്‍വ്വതം ബുധനാഴ്ച രാവിലെ വീണ്ടും പൊട്ടിത്തെറിച്ചു.
സമീപ പ്രദേശങ്ങളിലെ താമസക്കാരെ ഒഴിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. അഗ്‌നിപര്‍വ്വതത്തില്‍ നിന്ന് ഒഴുകുന്ന ലാവാ പ്രവാഹത്തിന്റെ കാരണമായി കനത്ത മഴക്ക് സാധ്യതയുള്ളതായി താമസക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മെയ് മാസത്തിലാണ് ഇത് അവസാനമായി പൊട്ടിത്തെറിച്ചത്. കഴിഞ്ഞ നവംബറില്‍ അഗ്‌നിപര്‍വ്വതം നിരവധി തവണ പൊട്ടിത്തെറിച്ച് ഒമ്പത് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക പരിക്കേല്‍ക്കുകയും ആയിരക്കണക്കിന് ആളുകളെ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്തിരുന്നു.
-
india3 days ago
മുസ്ലിം ക്രിസ്ത്യന്‍ വിഭാഗങ്ങളെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്തു; ബംഗളൂരുവില്‍ സന്യാസിക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു
-
gulf2 days ago
ഒമാൻ കടലിൽ അമേരിക്കൻ കപ്പൽ തീപിടിച്ചു കത്തി
-
india3 days ago
ജിയോ സേവനങ്ങള്‍ മുടങ്ങി
-
GULF3 days ago
വേനലവധിക്കാലം ആഘോഷമാക്കാൻ ‘സമ്മർ വിത്ത് ലുലു’ ക്യാമ്പെയിന് യുഎഇയിൽ തുടക്കമായി
-
india3 days ago
യുപിയില്‍ കനത്ത മഴ; രണ്ട് ദിവസങ്ങളിലായി ഇടിമിന്നലേറ്റ് 25 പേര്‍ മരിച്ചു
-
india3 days ago
അഹമ്മദാബാദ് വിമാന ദുരന്തം; 119 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
-
News3 days ago
ഇസ്രാഈല്‍ ആക്രമണം; ഇറാന് സ്റ്റേറ്റ് ടിവിയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു
-
Film2 days ago
‘സിനിമ റിവ്യൂ ചെയ്യാന്‍ പണം നല്‍കണം’; പരാതിയുമായി നിര്‍മാതാവ്