ന്യൂയോര്‍ക്ക്: ലക്ഷകണക്കിനാളുകള്‍ ഉപയോഗിക്കുന്ന കോള്‍ഗേറ്റ് ടൂത്ത്‌പേസ്റ്റില്‍ കണ്ടെത്തിയ രാസപദാര്‍ത്ഥങ്ങള്‍ മാരകമായ കാന്‍സറിനു കാരണമാകുന്നതു തന്നെയാണെന്ന് കണ്ടെത്തല്‍. ടോക്‌സിക്കോളജി കെമിക്കല്‍ റിസര്‍ച്ച് ജേര്‍ണലിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ട്രൈക്ലോസാന്‍ എന്ന പദാര്‍ത്ഥമാണ് കോള്‍ഗേറ്റില്‍ അടങ്ങിയിട്ടുള്ളത്. ട്രൈക്ലോസാന്റെ സാന്നിധ്യം കോശ സംബന്ധമായ അര്‍ബുദത്തിന് കാരണമാകും. കൂടാതെ മോണരോഗങ്ങളും ഈ പദാര്‍ത്ഥത്തിലൂടെ പടരും. ത്വക്കിലൂടെ ശരീരത്തില്‍ കടന്ന് ഹോര്‍മോണുകളുടെ പ്രവര്‍ത്തനം താളംതെറ്റിക്കാന്‍ സാധിക്കും. ആറു വയസ്സിനു മുകളിലുള്ള 2517 ആളുകളില്‍ കേന്ദ്രീകരിച്ചായിരുന്നു പഠനം. ഇവരില്‍ 75 ശതമാനം ആളുകളിലും ട്രൈക്ലോസാന്റെ അളവ് ഉയര്‍ന്ന നിലയില്‍ കണ്ടെത്തി. അര്‍ബുദമുണ്ടാക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തില്‍ കാനഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍ ട്രൈക്ലോസാന് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനിടെയാണ് കോള്‍ഗേറ്റില്‍ ട്രൈക്ലോസാന്‍ ഉയര്‍ന്ന അളവില്‍ ഉപയോഗിക്കുന്നതായി കണ്ടത്തിയത്.
കോള്‍ഗേറ്റ് ടോട്ടലിലാണ് ഈ പദാര്‍ത്ഥം ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്നത്. മോണരോഗങ്ങളെ ചെറുക്കാന്‍ കഴിവുള്ളതാണ് ട്രൈക്ലോസാന്‍ എന്ന വാദത്തോടെയാണ് കോള്‍ഗേറ്റ് ടോട്ടല്‍ വിപണി പിടിച്ചടക്കിയത്. എന്നാല്‍ ടോക്‌സോളജി റിപ്പോര്‍ട്ട് കോള്‍ഗേറ്റിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്.
Be the first to write a comment.