തിരുവനന്തപുരം: വിദേശ വനിതയെ കാണാനില്ലെന്ന് പരാതി. കേരള സന്ദര്‍ശനത്തിനെത്തിയ ജര്‍മ്മന്‍ സ്വദേശി ലിസ വെയ്‌സിനെ കാണാനില്ലെന്നാണ് പരാതി ലഭിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ജര്‍മ്മന്‍ കോണ്‍സുലേറ്റ് ഡിജിപിക്ക് കത്തയച്ചു. യുവതിയുടെ അമ്മ കോണ്‍സുലേറ്റിന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ജര്‍മ്മന്‍ കോണ്‍സുലേറ്റ് ഡിജിപിക്ക് കത്തയച്ചത്.
സംഭവത്തില്‍ വലിയതുറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാര്‍ച്ച് 7 ന് വിദേശ വനിത തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന യു എസ് പൗരന്‍ മുഹമ്മദലി നാട്ടിലേക്ക് മടങ്ങി പോയതായും പൊലീസ് പറഞ്ഞു.
Be the first to write a comment.