തിരുവനന്തപുരം: വര്‍ക്കല അയിരൂര്‍ ഇടവയില്‍ അമ്മയെ ക്രൂരമായി മര്‍ദിച്ച മകന്‍ കസ്റ്റഡിയില്‍. ഇടവ സ്വദേശി റസാഖിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ അമ്മയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.

അതേസമയം, മകനെതിരേ പരാതിയില്ലെന്നായിരുന്നു അമ്മയുടെ പ്രതികരണം. മദ്യലഹരിയിലാണ് മകന്‍ മര്‍ദിച്ചതെന്നും സംഭവത്തില്‍ പരാതിയില്ലെന്നും ഇവര്‍ പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവം റസാഖിനെ സഹോദരിയാണ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. ഇത് പിന്നീട് ബന്ധുക്കള്‍ വഴി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു.

റസാഖ് അമ്മയെ ക്രൂരമായി മര്‍ദിക്കുന്നതും നിലത്തിട്ട് ചവിട്ടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.