നൊവാഡ: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ പ്രചരണവേദിയില്‍ നാടകീയ രംഗങ്ങള്‍. ആള്‍ക്കൂട്ടത്തിനിടയില്‍ ഒരാള്‍ തോക്കുമായി എത്തിയിട്ടുണ്ടെന്ന് കണ്ടെത്തി ട്രംപിനെ പ്രാചരണവേദിയില്‍ നിന്നും മാറ്റുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ഡൊണാള്‍ഡ് ട്രംപ് പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു നടപടി. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഒരു യുവാവിന്റെ പ്രകോപനമുണ്ടാവുകയായിരുന്നു. ഉടന്‍തന്നെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി ട്രംപിനെ വേദിയില്‍ നിന്ന് മാറ്റി. ആള്‍ക്കൂട്ടത്തില്‍ തോക്കുമായി ഒരാള്‍ എത്തിയിട്ടുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ട് ലഭിച്ചിരുന്നു.

watch video:

https://www.youtube.com/watch?v=Siw0XbhSYFc