Connect with us

News

ഗസ്സ പിടിച്ചെടുക്കുമെന്ന് ട്രംപ്; ‘ഫലസ്തീനികള്‍ മറ്റു രാജ്യങ്ങളിലേക്ക് പോകണം’

വൈറ്റ് ഹൗസില്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹുവിനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

Published

on

ഗസ്സ അമേരിക്ക പിടിച്ചെടുക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇസ്രാഈല്‍ ആക്രമണം ഗസ്സയെ വാസയോഗ്യമല്ലാതാക്കിയെന്നും മേഖലയില്‍നിന്ന് ഫലസ്തീന്‍ ജനത ഒഴിഞ്ഞു പോകണമെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹുവിനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

”ഗസ്സ മുനമ്പ് യുഎസ് ഏറ്റെടുക്കും, ഞങ്ങള്‍ ഇത് സ്വന്തമാക്കും, അപകടകരമായ പൊട്ടിത്തെറിക്കാത്ത ബോംബുകളും മറ്റ് ആയുധങ്ങളും പൊളിക്കുന്നതിനുള്ള ഉത്തരവാദിത്തം ഞങ്ങള്‍ക്കായിരിക്കും. ആവശ്യമെങ്കില്‍ ഞങ്ങള്‍ അത് ചെയ്യും, ഞങ്ങള്‍ ആ ഭാഗം ഏറ്റെടുക്കാന്‍ പോകുകയാണ്, ഞങ്ങള്‍ അത് വികസിപ്പിക്കും, ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും, ഇത് മുഴുവന്‍ മിഡില്‍ ഈസ്റ്റിനും അഭിമാനിക്കാവുന്ന ഒന്നായിരിക്കും” ട്രംപ് പറഞ്ഞു.

ഗസ്സയെ പുനര്‍നിര്‍മിച്ച് മനോഹരമാക്കാന്‍ അമേരിക്കക്ക് കഴിയുമെന്ന് ട്രംപ് പറഞ്ഞു. ഗസ്സക്ക് സ്ഥിരമായ ഭാവിയില്ല. യുദ്ധത്തില്‍ തകര്‍ന്ന ഗസ്സയില്‍ ആര്‍ക്കും നിലവില്‍ താമസിക്കാന്‍ കഴിയില്ല. അതിനാല്‍ ഈജിപ്ത്, ജോര്‍ദാന്‍ തുടങ്ങിയ അറബ് രാജ്യങ്ങള്‍ ഫലസ്തീന്‍കാരെ സ്വീകരിക്കണമെന്നും ട്രംപ് ആവര്‍ത്തിച്ചു.

ആദ്യ തവണ പ്രസിഡന്റായപ്പോള്‍ ജെറുസലേം ഇസ്രാഈല്‍ തലസ്ഥാനമായി പ്രഖ്യാപിച്ചതും അവിടെ യുഎസ് എംബസി പണിതതും തന്റെ നേട്ടമാണെന്ന് ട്രംപ് പറഞ്ഞു. ഗോലാന്‍ കുന്നുകളില്‍ ഇസ്രാഈലിന്റെ പരമാധികാരം അംഗീകരിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ ട്രംപിനെ പുകഴ്ത്തിയ നെതന്യാഹു വൈറ്റ് ഹൗസില്‍ ഇസ്രാഈലിന് ലഭിച്ച എക്കാലത്തെയും മികച്ച സുഹൃത്താണ് ട്രംപ് എന്ന് പറഞ്ഞു. ട്രംപിന്റെ നേതൃപാടവത്തെ പ്രശംസിച്ച നെതന്യാഹു ശ്രദ്ധിക്കേണ്ട ആശയമാണ് അദ്ദേഹം മുന്നോട്ടുവെച്ചതെന്നും ഇത് ചരിത്രമാകുമെന്നും പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സംഭലില്‍ റോഡുകളിലും വീടുകള്‍ക്ക് മുകളിലും പെരുന്നാള്‍ നമസ്‌കാരം വേണ്ട;  മീററ്റിലും വിലക്ക്

പ്രദേശത്ത് ഉച്ചഭാഷിണിക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Published

on

സംഭലില്‍ പെരുന്നാള്‍ നമസ്‌കാരം പള്ളികളിലും ഈദ് ഗാഹുകളിലും മാത്രം മതിയെന്ന് പൊലീസ് നിര്‍ദേശം. റോഡുകളിലെയും വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും മുകളിലെയും നമസ്‌കാരത്തിന് വിലക്കേര്‍പ്പെടുത്തി യുപി പൊലീസ്.

പ്രദേശത്ത് ഉച്ചഭാഷിണിക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഈദുമായി ബന്ധപ്പെട്ട് സംഭല്‍ മസ്ജിദിന് സമീപം പൊലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്. ഈദ് ദിനത്തില്‍ സാധാരണഗതിയില്‍ ആളുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ റോഡുകളിലും വീടുകളുടെയും കെട്ടിടങ്ങളുടേയും മുകള്‍ഭാഗത്തും നമസ്‌കാരം നടക്കാറുണ്ട്. ഇതിനാണ് ഇത്തവണ നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് രാവിലെ ജില്ലാ പൊലീസ് ഉദ്യോഗസ്ഥരും അധികൃതരും വിളിച്ചുചേര്‍ത്ത മതനേതാക്കളുടെ സമാധാന സമിതി യോഗത്തിലാണ് നിര്‍ദേശം. പൊലീസ് നിര്‍ദേശം കൃത്യമായി പാലിക്കണമെന്നും ഇല്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും എസ്പി മുന്നറിയിപ്പ് നല്‍കി.

സംഭലിന് പുറമെ മീററ്റിലെ റോഡുകളിലും പെരുന്നാള്‍ നമസ്‌കാരത്തിന് വിലക്കുണ്ട്. നിര്‍ദേശം ലംഘിച്ചാല്‍ ഇവിടെയും കര്‍ശന നടപടിയുണ്ടാകുമെന്ന് എസ്പി അറിയിച്ചു. ആളുകള്‍ റോഡില്‍ നമസ്‌കരിച്ചാല്‍ പാസ്പോര്‍ട്ടും ലൈസന്‍സും കണ്ടുകെട്ടുമെന്ന് മീററ്റിലെ പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഉത്തരവുകള്‍ ലംഘിച്ചതിന് കഴിഞ്ഞ വര്‍ഷം 200 പേര്‍ക്കെതിരെ കേസെടുത്തിരുന്നതായും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

film

ലഹരിവ്യാപനം സിനിമ മേഖലയില്‍ പടരുന്നത് തടയാന്‍ ജാഗ്രതാ സമിതി രൂപികരിക്കാനൊരുങ്ങി ഫെഫ്ക

മലയാള സിനിമയുടെ വിവിധ മേഖലയിലുള്ളവരെ ഉള്‍പ്പെടുത്തി ജാഗ്രതാ സമിതി രൂപീകരിക്കാനാണ് നീക്കം.

Published

on

ലഹരിവ്യാപനം സിനിമ മേഖലയില്‍ പടരുന്നത് തടയാന്‍ ഏഴംഗ ജാഗ്രതാ സമിതി രൂപീകരിക്കാനൊരുങ്ങി ഫെഫ്ക. മലയാള സിനിമയുടെ വിവിധ മേഖലയിലുള്ളവരെ ഉള്‍പ്പെടുത്തി ജാഗ്രതാ സമിതി രൂപീകരിക്കാനാണ് നീക്കം.

നിരോധിത ലഹരിയുടെ വ്യാപനം സിനിമ മേഖലയില്‍ പടരുന്നത് തടയുകയാണ് ലക്ഷ്യമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഓരോ സിനിമ സെറ്റുകളിലും രൂപവത്കരിക്കുന്ന ജാഗ്രതാ സമിതിയില്‍ ആ സിനിമയുടെ സംവിധായകനും പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍ബന്ധമായും അംഗങ്ങളാകണമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയില്‍ സംഘടിപ്പിച്ച ഫെഫ്കയുടെ ആരോഗ്യ സുരക്ഷ പദ്ധതി പരിപാടിക്കിടെയാണ് സിറ്റി എക്‌സൈസ് കമ്മിഷണറുടെ സാനിധ്യത്തില്‍ വെച്ച് ബി. ഉണ്ണികൃഷ്ണന്‍ ജാഗ്രതാ സമിതി രൂപികരണത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. ഇതിനുമുന്നോടിയായി ഫെഫ്ക ഭാരവാഹികള്‍ നേരത്തെ എക്‌സൈസ് ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തിയിരുന്നു.

മലയാള സിനിമാ മേഘലയില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നെതിനു പിന്നാലെയാണ് ഈ നീക്കം. അടുത്തിടെ ഹൈബ്രിഡ് കഞ്ചാവുമായി മേക്കപ്പ്മാനായ രഞ്ജിത്ത് ഗോപിനാഥ് പിടിയിലായിരുന്നു. ഇതിന് പിന്നാലെ ഫെഫ്ക രഞ്ജിത്തിനെ അനിശ്ചിത കാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Continue Reading

News

ഓസ്‌കര്‍ ജേതാവായ ഫലസ്തീന്‍ സംവിധായകന്‍ ഹംദാന്‍ ബല്ലാലിനെ ഇസ്രാഈല്‍ സൈന്യം വിട്ടയച്ചു

സൈനിക കേന്ദ്രത്തില്‍ ക്രൂര മര്‍ദനത്തിന് ഇരയാക്കിയ ശേഷമാണ് അദ്ദേഹത്തെ വിട്ടയച്ചതെന്ന് ‘നോ അദര്‍ ലാന്‍ഡി’ന്റെ ഇസ്രാഈല്‍ സഹസംവിധായകനായ യുവാല്‍ എബ്രഹാം വ്യക്തമാക്കി.

Published

on

ഇസ്രാഈല്‍ സൈന്യത്തിന്റെ കസ്റ്റഡിയിലായിരുന്ന ഓസ്‌കര്‍ ജേതാവായ ഫലസ്തീന്‍ സംവിധായകന്‍ ഹംദാന്‍ ബല്ലാലിന് മോചനം. സൈനിക കേന്ദ്രത്തില്‍ ക്രൂര മര്‍ദനത്തിന് ഇരയാക്കിയ ശേഷമാണ് അദ്ദേഹത്തെ വിട്ടയച്ചതെന്ന് ‘നോ അദര്‍ ലാന്‍ഡി’ന്റെ ഇസ്രാഈല്‍ സഹസംവിധായകനായ യുവാല്‍ എബ്രഹാം വ്യക്തമാക്കി.

ഹംദാന്‍ ഇപ്പോള്‍ ഹെബ്രോണിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഓസ്‌കര്‍ പുരസ്‌കാരത്തിന് അര്‍ഹമായ ഡോക്യുമെന്ററി ‘നോ അതര്‍ ലാന്‍ഡി’ന്റെ നാല് സംവിധായകരിലൊരാളാണ് ഫലസ്തീന്‍ സംവിധായകനായ ഹംദാന്‍ ബല്ലാല്‍. കഴിഞ്ഞദിവസമാണ് ഇസ്രാഈല്‍ കുടിയേറ്റക്കാര്‍ ഇയാളെ ആക്രമിച്ചത്. ബല്ലാലിനെ ക്രൂരമായി മര്‍ദിച്ച ശേഷം അധിനിവേശ വെസ്റ്റ് ബാങ്കില്‍ വച്ച് ഇസ്രാഈല്‍ സൈന്യം അറസ്റ്റ് ചെയ്യുകയായിരുന്നു.

മുഖംമൂടി ധരിച്ചെത്തിയ സംഘം വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നുവെന്നും തുടര്‍ന്ന് ഹംദാനെ ഇസ്രാഈല്‍ സേന വെസ്റ്റ് ബാങ്കിലെ സുസിയ ഗ്രാമത്തിലുള്ള അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോയെന്നും കുടുംബം ആരോപിച്ചിരുന്നു.

അതേസമയം ആക്രമണത്തില്‍ സംവിധായകന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

97-ാമത് ഓസ്‌കര്‍ പുരസ്‌കാര ചടങ്ങില്‍ മികച്ച ഡോക്യുമെന്ററി- ഫീച്ചര്‍ വിഭാഗത്തിലാണ് ‘നോ അദര്‍ ലാന്‍ഡ്’ പുരസ്‌കാരം നേടിയത്. ബാസല്‍ അദ്ര, ഹംദാന്‍ ബല്ലാല്‍, യുവാല്‍ അബ്രഹാം, റേച്ചല്‍ സോര്‍ എന്നിവര്‍ ആദ്യമായി സംവിധാനം ചെയ്ത ഡോക്യുമെന്ററി ചിത്രമായിരുന്നു ഇത്.

 

Continue Reading

Trending