kerala
പിഴ അടപ്പിച്ച് വീണ്ടും ഹോട്ടൽ തുറന്നു പ്രവർത്തിക്കാൻ നീക്കം; ഭക്ഷ്യവിഷബാധ ഉണ്ടായിട്ടും ഹോട്ടലിനെതിരേ നടപടിയില്ലെന്ന് പരാതി

റെസ്റ്റോറന്റിൽ നിന്ന് ബ്രോസ്റ്റ് ചിക്കൻ കഴിച്ച അൻപതോളം പേർക്കു ഭക്ഷ്യവിഷബാധയുണ്ടായിട്ടും ഹോട്ടലിനെതിരേ നടപടിയെടുക്കുന്നില്ലെന്നു ഇരകൾ. രാഷ്ട്രീയസ്വാധീനത്തിൽ കേസ് അട്ടിമറിക്കുകയാണെന്നും നീതി തേടി തങ്ങൾ നിയമ പോരാട്ടത്തിനിറങ്ങുകയാണെന്നും ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വിവിധ കുടുംബങ്ങളെ പ്രതിനിധീകരിച്ചെത്തിയവർ.
ഏപ്രിൽ 23നു രാത്രി 12ഓടെ എ.ആർ. നഗർ പഞ്ചായത്തിലെ ഇരുമ്പുചോലയിൽ പ്രവർത്തിക്കുന്ന ഹബ് ടൗൺ എന്ന റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണു ആരോഗ്യപ്രശ്നങ്ങളുണ്ടായതെന്ന് ഇവർ. ഛർദിയും വയറിളക്കവും മറ്റു ലക്ഷണങ്ങളാലും അമ്പതോളംപേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു.പരിശോധനയിൽ ഭക്ഷ്യവിഷബാധയാണെന്ന് തെളിഞ്ഞതായി ഇരകൾ പറയുന്നു. എന്നാൽ ഈ ഹോട്ടലിനെ സംരക്ഷിക്കുന്ന നിലപാടാണു എ.ആർ. നഗർ പഞ്ചായത്തും പൊലീസും സ്വീകരിക്കുന്നതെന്നു പരാതിക്കാർ.
പിഴ അടപ്പിച്ച് വീണ്ടും ഹോട്ടൽ തുറന്നു പ്രവർത്തിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. അതിനാൽ പരപ്പനങ്ങാടി മജിസ്ട്രേറ്റ് കോടതി മുഖേനയും ജില്ലാ ഉപഭോക്തൃ കോടതി മുഖേനയും നിയമപരമായി പോരാടുമെന്നും ഭക്ഷ്യവിഷബാധ ഏറ്റ വിവിധ കുടുംബങ്ങളിൽ നിന്നുള്ളവർ.
kerala
നെടുമ്പാശ്ശേരിയില്‍ യുവാവിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ സംഭവം; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്
ഐവിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ തന്നെയാണ് എസ് ഐ വിനയകുമാര്‍ വാഹനമിടിച്ചതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

നെടുമ്പാശ്ശേരിയില്‍ യുവാവിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. ഐവിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ തന്നെയാണ് എസ് ഐ വിനയകുമാര്‍ വാഹനമിടിച്ചതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സൈഡ് നല്‍കാതെ വാഹനം ഓടിച്ച വിനയകുമാറിനെ ഐവിന്‍ ചോദ്യം ചെയ്തിരുന്നു.
ഇതിനിടയില്‍ പ്രതികള്‍ കാറെടുത്ത് പോകാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് വന്നിട്ട് പോയാല്‍ മതി എന്ന് ഐവിന്‍ പറഞ്ഞിരുന്നു. ഇതാണ് കൊലപാതകത്തിന് പ്രകോപനമായത്. പിന്നാലെ ഐവിനെ വിനയകുമാര്‍ ബോണറ്റില്‍ ഇട്ട് കൊണ്ട് പോവുകയും റോഡിലേക്ക് തെറിച്ച് വീണ ഐവിന്‍ കാറിനടിയില്‍പ്പെടുകയുമായിരുന്നു. തുടര്‍ന്ന് കാറിനടിയില്‍ പെട്ട ഐവിനെ ഇയാള്‍ 37 മീറ്റര്‍ വലിച്ചിഴച്ചെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞദിവസം നായത്തോട് വെച്ചാണ് സംഭവം. എസ് ഐ വിനയകുമാര്‍ അപകടകരമായ രീതിയില്‍ വാഹനമോടിച്ച് തുറവൂര്‍ സ്വദേശി ഐവിന്‍ ജിജോയെ ഒരു കിലോമീറ്ററോളം ബോണറ്റില്‍ ഇട്ട് വാഹനം ഓടിക്കുകയായിരുന്നു. പിന്നാലെ കാറിനടിയില്‍പെട്ട ഐവിനെ വീണ്ടും ഇയാള്‍ വലിച്ചിഴയ്ക്കുകയായിരുന്നു. വാഹനത്തിന് സൈഡ് നല്‍കാത്തതിലെ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ദാരുണകൊലപാതകം.
kerala
മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണം; കെയുഡബ്ല്യുജെ
അക്രമങ്ങള്‍ നടത്തുന്ന അംഗങ്ങളെ പുറത്താക്കാന്‍ ഓട്ടോറിക്ഷ തൊഴിലാളി യൂണിയനുകളുടെ നേതൃത്വം തയാറാവണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു

നടുറോഡില്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി. അക്രമങ്ങള്‍ നടത്തുന്ന അംഗങ്ങളെ പുറത്താക്കാന്‍ ഓട്ടോറിക്ഷ തൊഴിലാളി യൂണിയനുകളുടെ നേതൃത്വം തയാറാവണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഇന്ന് രാവിലെ വാര്‍ത്താശേഖരണത്തിനു പോകുന്ന വഴിമധ്യേ ദേശാഭിമാനി ഫോട്ടോഗ്രാഫര്‍ അരുണ്‍രാജിനെയും റിപ്പോര്‍ട്ടര്‍ അശ്വതി കുറുപ്പിനെയുമാണ് ബേക്കറി ജങ്ഷനില്‍വെച്ച് മര്‍ദിച്ചത്. ഓട്ടോ ബൈക്കില്‍ ഇടിക്കാന്‍ പോയ സാഹചര്യം ചോദ്യം ചെയ്തതിനാണ് മര്‍ദനം. ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടി.
kerala
ഇഡിയുടെ കേസൊതുക്കാന്‍ വ്യാപാരിയില്‍ നിന്ന് കോഴ ആവശ്യപ്പെട്ടവര്‍ അറസ്റ്റില്‍
കൊല്ലം സ്വദേശിയായ കശുവണ്ടി വ്യാപാരിയില്‍ നിന്നാണ് രണ്ടുകോടി തട്ടാന്‍ ശ്രമിച്ചത്

എറണാകുളത്ത് ഇഡിയുടെ കേസൊതുക്കാന്‍ വ്യാപാരിയില്‍ നിന്ന് കോഴ ആവശ്യപ്പെട്ടവര്‍ അറസ്റ്റില്‍. തമ്മനം സ്വദേശി വില്‍സണ്‍, രാജസ്ഥാന്‍ സ്വദേശി മുരളി എന്നിവരാണ് എറണാകുളം വിജിലന്‍സ് പൊലീസ് പിടിയിലായത്. കൊല്ലം സ്വദേശിയായ കശുവണ്ടി വ്യാപാരിയില്‍ നിന്നാണ് രണ്ടുകോടി തട്ടാന്‍ ശ്രമിച്ചത്.
നേരത്തെ ഇഡി കൊച്ചി യൂണിറ്റ് കശുവണ്ടി വ്യാപാരിയെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേസൊതുക്കാന്‍ സഹായിക്കാമെന്നും ആവശ്യപ്പെടുന്ന തുക നല്‍കിയാല്‍ മതിയെന്നും പറഞ്ഞ് ഇവര്‍ ബന്ധപ്പെടുന്നത്. പ്രതികള്‍ നല്‍കിയ അക്കൗണ്ടില്‍ രണ്ട് കോടി നാല് തവണയായി അന്‍പത് ലക്ഷം വീതം നിക്ഷേപിക്കാനായിരുന്നു ആവശ്യം. അഡ്വാന്‍സ് തുകയായി രണ്ട് ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പട്ടതിനു പിന്നാലെയാണ് വ്യാപാരി വിജിലന്‍സിനെ സമീപിച്ചത്. വിജിലന്‍സ് നല്‍കിയ തുക കൈമാറുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്.
-
News1 day ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
india2 days ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
kerala2 days ago
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
-
kerala3 days ago
തിരുവല്ലയിൽ ബിവറേജസ് ഗോഡൗണിലും ഔട്ട്ലെറ്റിലും വൻ തീപിടുത്തം; ലക്ഷങ്ങളുടെ മദ്യം കത്തിനശിച്ചു
-
india2 days ago
‘ഞങ്ങള്‍ രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു
-
kerala2 days ago
പള്ളിയിലെ കിടപ്പുമുറിയില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി
-
india2 days ago
സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; വനിതാ കമ്മിഷനില്‍ പരാതി നല്കി ദേശീയ വനിതാ ലീഗ്
-
GULF2 days ago
മസ്കത്ത് കെ എം സി സി അല്‍ ഖൂദ് ഏരിയയുടെ പുതിയ കമ്മിറ്റി രൂപീകരിച്ചു