അങ്കാറ: തുര്‍ക്കിയില്‍ യുഎസ് പൗരന്മാര്‍ക്കെതിരായ തീവ്രവാദ ആക്രമണങ്ങളും തട്ടിക്കൊണ്ടു പോകലും കൂടിയ സാഹചര്യത്തില്‍ തുര്‍ക്കിയിലേക്കുള്ള എല്ലാ അമേരിക്കന്‍ പൗരന്മാരുടെയും വിസ സേവനങ്ങള്‍ നിര്‍ത്തി. തുര്‍ക്കിയിലെ അങ്കാറയിലെ യുഎസ് എംബസിയാണ് ഇക്കാര്യം അറിയിച്ചത്.

തുര്‍ക്കിയിലെ അമേരിക്കന്‍ പൗരന്മാര്‍ക്കെതിരെ തീവ്രവാദ ആക്രമണങ്ങളും തട്ടിക്കൊണ്ടു പോകലും സംബന്ധിച്ച വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് യുഎസിന്റെ നടപടി.

തുര്‍ക്കിയിലെ സുരക്ഷാ സാഹചര്യങ്ങളെ കുറിച്ച് നിരന്തരമായ വിലയിരുത്തലിന് ശേഷമാണ് പ്രസ്താവന നടത്തിയതെന്ന് യുഎസ് എംബസി അറിയിച്ചു.

2017ലെ പുതുവത്സര ദിനത്തില്‍ ഇസ്താംബൂളിലെ നിശാ ക്ലബില്‍ നടന്ന ആക്രമണത്തില്‍ തീവ്രവാദിയായ ആള്‍ 39 പേരെ കൊലപ്പെടുത്തിയിരുന്നു.