തിരുവനന്തപുരം: തിരുവനന്തപുരത്ത് 12 വയസ്സുകാരന്‍ തീപ്പൊള്ളലേറ്റു മരിച്ചു. യൂട്യൂബിലെ ദൃശ്യങ്ങള്‍ അനുകരിക്കുന്നതിനിടെയാണ് കുട്ടിക്ക് തീപ്പൊള്ളലേറ്റത്. തിരുവനന്തപുരം വെങ്ങാനൂര്‍ ഗാന്ധി സ്മാരക ആശുപത്രിക്ക് സമീപം ‘പ്രസാര’ത്തില്‍ പ്രകാശിന്റെ മകന്‍ ശിവനാരായണന്‍ ആണ് മരിച്ചത്.