തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. ബിജി (38) ആണ് മരിച്ചത്. കോവിഡ് മുക്തനായ ഇദ്ദേഹം ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കോവിഡ് വാര്‍ഡിലെ ശുചി മുറിയിലാണ് ഇദ്ദേഹം തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്.

കഴക്കൂട്ടം സ്വദേശിയായ യുവാവ് കൊവിഡ് മുക്തനായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് അടക്കമുള്ള നടപടി ക്രമങ്ങളിലേക്ക് കടക്കുന്നതിനിടെയായിരുന്നു ആത്മഹത്യാ ശ്രമം.

വീട്ടിലേക്ക് പോകും മുമ്പ് അധികൃതരോട് ശുചിമുറിയില്‍ പോയി വരാം എന്ന് പറഞ്ഞ യുവാവിനെ ഏറെ നേരം കഴിഞ്ഞും കാണാതിരുന്നതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ശുചിമുറിയില്‍ ആത്മഹത്യാ ശ്രമം നടത്തിയത് ശ്രദ്ധയില്‍പെട്ടത്. ഉടന്‍ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.