Culture

പെണ്‍കുട്ടിയുടേത് ധീരമായ നടപടി: മുഖ്യമന്ത്രി

By chandrika

May 20, 2017

തിരുവനന്തപുരം: ലൈംഗിക അതിക്രമം തടയാന്‍ യുവതി അക്രമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പെണ്‍കുട്ടിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിയുടെ നടപടി ധീരമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വളരെ ഉദാത്തമായ നടപടിയാണ് ആ പെണ്‍കുട്ടിയുടേതെന്നും അവള്‍ക്ക്് എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി