Connect with us

kerala

കരിപ്പൂരിൽനിന്നുള്ള രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കി

സാങ്കേതിക തകരാറിനെ തുടർന്നാണ് യാത്ര റദ്ദാക്കുന്നതെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം.

Published

on

കരിപ്പൂര്‍ വിമാനത്താവളത്തില്‍  നിന്നുള്ള രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കി. രാവിലെ 8.25നുള്ള ഐഎക്‌സ് 345 ദുബായ്, ഒമ്പതിന് പുറപ്പെടേണ്ട ഐഎക്‌സ് 393 കുവൈറ്റ് വിമാനങ്ങളാണ് റദ്ദാക്കിയത്. സാങ്കേതിക തകരാറിനെ തുടർന്നാണ് യാത്ര റദ്ദാക്കുന്നതെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം.

kerala

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 3 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Published

on

പാലക്കാട്: പാലക്കാട് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 84 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാലക്കാട് മണ്ണാർക്കാട് ചങ്ങലീരി പള്ളിപ്പടി സ്വദേശിനി അംനയുടെ ഇരട്ടികുട്ടികളിൽ ആൺകുട്ടിയാണ് മരിച്ചത്.

ഇന്ന് പുലർച്ചെ 4 മണിയോടെ മുലപ്പാൽ നൽകി കുട്ടിയെ തൊട്ടിലിൽ കിടത്തുകയായിരുന്നു. രാവിലെ നോക്കിയപ്പോൾ ശരീരമാസകലം നീല നിറം കണ്ടതോടെ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.

Continue Reading

Health

‘പനിക്ക് സ്വയം ചികിത്സ തേടരുത്’: ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്‌ക്കെതിരെ ജാഗ്രത പാലിക്കണം

Published

on

തിരുവനന്തപുരം: ഏത് പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ പനിക്ക് സ്വയം ചികിത്സ തേടരുതെന്ന് മന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്‌ക്കെതിരെ ജാഗ്രത പാലിക്കണം. പ്രാരംഭ ഘട്ടത്തില്‍ ചികിത്സിക്കാത്തത് കൊണ്ടാണ് എലിപ്പനി മരണങ്ങള്‍ പലപ്പോഴും ഉണ്ടാകുന്നത്.

എലിപ്പനി സാധ്യതയുള്ളവര്‍ക്ക് പ്രോട്ടോകോള്‍ അനുസരിച്ചുള്ള ചികിത്സ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ ഉറപ്പാക്കണം. മലിന ജലത്തിലിറങ്ങിയവരില്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കാത്തവരില്‍ മരണനിരക്ക് കൂടുതലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ മലിന ജലത്തിലിറങ്ങിയവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണം.

കൈകാലുകളില്‍ മുറിവുകളുള്ളവര്‍ മലിനജലവുമായി സമ്പര്‍ക്കം വരാതെ നോക്കുകയോ, വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്യണം. കൊതുകിന്റെ ഉറവിട നശീകരണം പ്രത്യേകം ശ്രദ്ധിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

Continue Reading

kerala

ഹൈക്കോടതി വിധിച്ചിട്ടുo സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ പുതുക്കി നൽകുന്നില്ല

Published

on

140 KM ൽ കൂടുതൽ ദൈർഘ്യമുള്ള ബസ്റൂട്ടുകളും ലിമിറ്റഡ് സ്‌റ്റോപ്പ് ബസ് പെർമിറ്റുകളും സ്വകാര്യ ബസുടമകൾക്ക് നൽകേണ്ടതില്ല എന്ന സർക്കാർ നോട്ടിഫിക്കേഷൻ ബഹു: കേരള ഹൈക്കോടതി റദ്ദാക്കിയിട്ടും വർഷങ്ങളായി സർവിസ് നടത്തിക്കൊണ്ടിരുന്ന ബസുകളുടെ പെർമിറ്റുകൾ പുതുക്കിനൽകാത്തത് പ്രതിഷേധാർഹവും ഹൈക്കോടതി വിധിയുടെ ലംഘനവുമാണ് മേൽ കാറ്റഗറിയിലുള്ള പെർമിറ്റുകൾ സ്വകാര്യബസുകൾക്ക് നൽകേണ്ടതില്ല എന്ന സർക്കാർ നോട്ടിഫിക്കേഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ എന്ന സംഘടനയും ഏതാനും ചില ബസുടമകളും നൽകിയ കേസിലാണ് ബഹു കേരള ഹൈക്കോടതി 2024 നവമ്പർ ആറാം തിയ്യതി മേൽ നോട്ടിഫിക്കേഷൻ റദ്ദാക്കിക്കൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്.

എന്നാൽ മേൽ പെർമിറ്റുകൾ അനുവദിച്ചാൽ KSRTC ക്ക് വലിയ സാമ്പത്തിക നഷ്ട മുണ്ടാവുമെന്ന തെറ്റായ കാരണം പറഞ്ഞാണ് ഗതാഗതവകുപ്പ് പെർമിറ്റുകൾ പുതുക്കി നൽകാതിരിക്കുന്നത്. KSRTC യുടെ ഇതുവരെയുള്ള നഷ്ടക്കണക്കുകൾ പരിശോധിച്ചാൽ തന്നെ ഇതിലെ വിരോധാഭാസം ബോദ്ധ്യപ്പെടുന്നതാണ്. 2013 മുതൽക്കാണ് ദീർഘ ദൂര സർവീസ് നടത്തുന്ന 243 സ്വകാര്യ ബസുകൾ ഏറ്റെടുത്തത് മേൽ ബസ് റൂട്ടുകൾ ഏറ്റെടുക്കുമ്പോൾ ഉണ്ടായിരുന്ന നഷ്ടത്തേക്കാൾ എത്രയോ ഇരട്ടിയാണ് KSRTC യുടെ നിലവിലെ നഷ്ടക്കണക്ക്.

ദീർഘ ദൂര പെർമിറ്റുകൾ KSRTC ഏറ്റെടുക്കുന്നതിന് മുമ്പ് 5000 KSRTC ബസുകൾ സർവിസ് നടത്തിയിരുന്നുവെങ്കിൽ ഇന്ന് നാലായിരത്തിൽ താഴെ മാത്രമേ സർവിസ് നടത്തി വരുന്നുള്ളു. അതുപോലെ ആ സമയത്ത് മൂന്നു റോ നാനൂറോ കോടിയാണ് KSRTC ക്ക് വേണ്ടി ബഡ്ജറ്റിൽ വകയിരുത്തിയിരുന്നുള്ളു. എങ്കിൽ 2024 – 2025 ബഡ്ജറ്റിൽ തൊള്ളായിരം കോടി രൂപയാണ് വകയിരുത്തിയത്. ഇതിൽ അറുനൂറു കോടി രൂപ ഇതിനകം തന്നെ സർക്കാർ KSRTC ക്ക് നൽകിക്കഴിഞ്ഞു. 243 ബസ് റൂട്ടുകളിൽ ഭൂരിഭാഗവും സറണ്ടർ ചെയ്യുകയോ പെർമിറ്റ് പുതുക്കാൻ കഴിയാതെ നഷ്ടപ്പെടുകയോ ചെയ്തിട്ടുണ്ട്.

100 ൽ താഴെ മാത്രം ബാക്കി വരുന്ന ദീർഘ ദൂര ബസ് പെർമിറ്റുകൾ സ്വകാര്യ ബസുകൾക്ക് നൽകിയാൽ KSRTC നശിച്ചു പോവുമെന്ന വാദം അംഗികരിക്കാൻ കഴിയില്ല. അതു പോലെ ലിമിറ്റഡ് സ്‌റ്റോപ്പായി സർവിസ് നടത്തിയിരുന്ന ബസുകൾ ഓർഡിനറിയാക്കണമെന്ന സർക്കാർ വാദവും കോടതി അoഗീകരിച്ചിട്ടില്ല.
ഇത് വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാർക്ക് ലഭിച്ചു കൊണ്ടിരുന്ന യാത്രാസൗകര്യം നഷ്പ്പെടുത്തുന്നു എന്ന് മാത്രമല്ല മേൽ ബസുകളിലെ തൊഴിലാളികൾക്ക് ലഭ്യമായി കൊണ്ടിരുന്ന തൊഴിലും നഷ്ടപ്പെടുത്തുന്നതാണ്. കൂടാതെ കിട്ടാവുന്നിടത്ത് നിന്നെല്ലാം കടം വാങ്ങി ബസ് സർവീസ് നടത്തുന്ന ബസ് ഉടമകൾ കടക്കെണിയിലകപ്പെട്ട് ആത്മഹത്യയുടെ വക്കിലാണ്.

ആയതിനാൽ ദീർഘകാലം ബസ് ഓപറേറ്റേഴ്സ് ഫെഡറേഷനും സർക്കാരും KSRTC യുo തമ്മിലുണ്ടായ കേസിലെ ബഹു കേരള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലും പൊതു ഗതാഗതമേഖലയിലെ യാത്രാ സൗകര്യവും ബസ് തൊഴിലാളികളുടെയും ബസ് ഉടമകളുടെയും ജീവിതോപാധിയാണെന്നതും കണക്കിലെടുത്ത് ഇക്കാര്യത്തിൽ സർക്കാർ ആവശ്യമായ ഇടപെടലുകൾ നടത്തി മേൽ ബസുകളുടെ പെർമിറ്റുകൾ യഥാസമയം പുതുക്കി നൽകാനുള്ള നിർദ്ദേശങ്ങൾ ഗതാഗത വകുപ്പിലെ RTO മാർക്ക് നൽകേണ്ടതാണ്. അല്ലാത്തപക്ഷം ബസ്‌സർവീസു കൾ നിർത്തി വെക്കുന്നതുൾപ്പെടെയുള്ള പ്രക്ഷോഭസമരങ്ങൾക്ക് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ നിർബന്ധിതമാകുന്നതാണെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ഹംസ എരിക്കുന്നൻ പറഞ്ഞു.

Continue Reading

Trending