തിരുവനന്തപുരം: പാലക്കാടും തിരുവനന്തപുരത്തുമായി ഇന്ന് മൂന്ന് കുട്ടികള്‍ പുഴയില്‍ മുങ്ങിമരിച്ചു. തിരുവനന്തപുരം കരമനയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികളാണ് മുങ്ങിമരിച്ചത്. വെള്ളനാട് വെളിയന്നൂര്‍ സ്വദേശികളായ സൂര്യ (14), അക്ഷയ് കൃഷ്ണ (14) എന്നിവരാണ് മരിച്ചത്.

കുളിക്കാനിറങ്ങിയ നാലു കുട്ടികളില്‍ രണ്ടു കുട്ടികള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. പാലക്കാട് ശ്രീകൃഷ്ണ പുരം കരിമ്പുഴ പുഴയില്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ് മുങ്ങിമരിച്ചത്. കോട്ടപ്പുറം കുന്നത്ത് വീട്ടില്‍ ഹൈദ്രുവിന്റെ മകന്‍ മുഹമ്മദ് റോഷനാണ് മരിച്ചത്.