ചെന്നൈ: എ.ഐ.എ.ഡി.എം.കെയുടെ ചിഹ്നമായിരുന്ന ‘രണ്ടില’ ഇനി ഉപയോഗിക്കേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. രണ്ടിലക്ക് വേണ്ടി അവകാശവാദവുമായി ശശികല പക്ഷവും പനീര്‍ ശെല്‍വവും രംഗത്തെത്തിയതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ണായക തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
വളരെ നിര്‍ണായകമായ ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പിനായി ഇരുപക്ഷവും പുതിയ ചിഹ്നങ്ങള്‍ കണ്ടെത്തണമെന്ന് കമ്മീഷന്‍ ഉത്തരവിറക്കി. വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് മുമ്പായി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് ഉത്തരവ്. രണ്ട് പക്ഷങ്ങളും ചിഹ്നത്തിന്റെ അവകാശവാദം ഉന്നയിച്ച കൊണ്ട് നല്‍കിയ രേഖകള്‍ പരിശോധിക്കാന്‍ കൂടുതല്‍ സമയമെടുക്കുമെന്നതിനാലാണ് കമ്മീഷന്‍ വിചിത്രമായ തീരുമാനം കൈക്കൊണ്ടത്.