റാസല്‍ഖൈമ: റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. നിയന്ത്രണം വിട്ട കാര്‍ കീഴ്‌മേല്‍ മറിഞ്ഞ് അപകടമുണ്ടായത്. തിരുവനന്തപുരം സ്വദേശി അതുല്‍ ഗോപന്‍(23), എറണാകുളം സ്വദേശി അര്‍ജ്ജുന്‍ തമ്പി (24) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.

കുമളി സ്വദേശി വിനു രവീന്ദ്രനെയാണ് ഗുരുതരാവസ്ഥയില്‍ സമീപത്തെ റാക് സഖര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പട്ടാമ്പി സ്വദേശി ശ്രേയസ്സ്, കൊച്ചി സ്വദേശി സജ്ജയ് എന്നിവര്‍ക്കാണ് പരുക്ക്.

ചൊവ്വാഴ്ച രാവിലെയാണ് അപകടം നടന്നതെന്ന് മാവോറ പൊലീസ് മേധാവി ലഫ്ക് കേണല്‍ വലീദ് മുഹമ്മദ് കന്‍ഫാഷ് പറഞ്ഞു.

‘ആര്‍.എ.കെ ബ്രിഡ്ജില്‍ നിന്ന് ഇറങ്ങിവന്ന കാര്‍ ജംഗ്ഷനിലെത്തെ നിയന്ത്രണം വിടുകയായിരുന്നു. നിയന്ത്രണം വിട്ട കാര്‍ റോഡില്‍ നിരവധി തവണ കീഴ്‌മേല്‍ മറിഞ്ഞതായും പൊലീസ് പറഞ്ഞു.