ന്യഡല്‍ഹി: അപമര്യാദയായി പെരുമാറിയ യുവാവിനെക്കൊണ്ട് കാലുപിടിച്ച് മാപ്പ് പറയിച്ച് യുവതി. രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് സംഭവം. ഹൈദരാബാദില്‍ ഫ്‌ലൈറ്റ് ജീവനക്കാരിയായ യുവതിയെ അപമാനിച്ച യുവാവിനാണ് ഒടുക്കം യുവതിയുടെ കാലുപിടിച്ച് മാപ്പ് പറയേണ്ടി വന്നത്. മാപ്പ് പറയിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു.

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ എയര്‍ലൈന്‍സ് ജീവനക്കാരിയായ യുവതി. ് എയര്‍പോര്‍ട്ടിലെ പാര്‍ക്കിംഗ് സ്‌പേസിലെത്തിയ യുവതിയെ പ്രതികളായ ഭരത്, കല്യാണ്‍ എന്നിവര്‍ ചേര്‍ന്ന് അപമാനിച്ചുവെന്നാണ് കേസ്. യുവതി കടന്നുപോകുമ്പോള്‍ അശ്ലീല കമന്റുകള്‍ പറയുകയായിരുന്നു പ്രതികള്‍. ഉടന്‍ തന്നെ അടുത്തുണ്ടായിരുന്ന ട്രാഫിക് പോലീസിനോട് യുവതി പരാതിപ്പെട്ടു. പൊലീസ് ഉടനെ പ്രതികളെ പിടികൂടുകയും അടുത്തുള്ള പൊലീസ് ഔട്ട് പോസ്റ്റില്‍ എത്തിക്കുകയും ചെയ്തു.

പൊലീസ് കസ്റ്റഡിയിലായതോടെ പ്രതികള്‍ യുവതിയോട് മാപ്പപേക്ഷിക്കുകയും, കേസ് രജിസ്റ്റര്‍ ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എന്നാല്‍ തന്റെ കാലുപിടിച്ച് മാപ്പു പറയണമെന്നായിരുന്നു യുവതിയുടെ ആവശ്യം. ഇതോടെ ഭരത് എന്ന യുവാവ് യുവതിയുടെ കാലില്‍ വീണ് മാപ്പപേക്ഷിച്ചു. തുടര്‍ന്ന് മറ്റ് പരാതികളൊന്നും ഇല്ലാത്തതിനാല്‍, പൊതുനിരത്തില്‍ ശല്യം ചെയ്തതിന് പൊലീസ് കസ്റ്റഡിയില്‍ ഇരുത്തിയ ശേഷം ഇവരെ വിട്ടയച്ചു.