kerala

കോട്ടയം പാറയ്ക്കല്‍ കടവില്‍ വള്ളം മുങ്ങി രണ്ടു പേര്‍ മരിച്ചു

By webdesk17

May 30, 2025

കോട്ടയം പനച്ചിക്കാട് കൊല്ലാട് പാറയ്ക്കല്‍ കടവില്‍ വള്ളം മുങ്ങി രണ്ടുപേര്‍ മരിച്ചു. കൊല്ലാട് പാറയ്ക്കല്‍ക്കടവ് പാറത്താഴെ ജോബി വി.ജെ.(36), പോളച്ചിറയില്‍ അരുണ്‍ സാം(37) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന ജോബിയുടെ സഹോദരന്‍ ജോഷി രക്ഷപ്പെട്ടു.

മീന്‍പിടിയ്ക്കാന്‍ പോയ മൂന്നംഗ സംഘത്തിലെ രണ്ടുപേരാണ് അപകടത്തില്‍ പെട്ടത്. ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു അപകടമുണ്ടായത്.

വള്ളത്തില്‍ ചൂണ്ടയിട്ട് പാടശേഖരത്തില്‍ നടക്കുന്നതിനിടെ പെട്ടന്ന് മുങ്ങുകയായിരുന്നു. കൂട്ടത്തില്‍ ജോഷിക്ക് നീന്തല്‍ അറിയാമായിരുന്നു. രണ്ടു പേരെയും ഇയാള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. രണ്ടുപേരും ഏറെ നേരം വള്ളത്തില്‍ പിടിച്ചു കിടന്നെങ്കിലും വള്ളം മുങ്ങിയതോടെ രണ്ടു പേരും മുങ്ങുകയായിരുന്നു.

നാട്ടുകാരും അഗ്‌നിരക്ഷാ സേനാ സംഘവും നടത്തിയ തിരച്ചിലിന് ശേഷമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.